ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി എടുക്കരുതെന്ന് കോൺഗ്രസ് എം പി കെ. മുരളീധരൻ. സ്വതന്ത്ര വേഷം കെട്ടി ഒരിക്കലും ആര്യാടൻ ഷൗക്കത്ത് ഇറങ്ങില്ല.
എന്തന്നാൽ കോൺഗ്രസ് വിട്ടവരുടെ സ്ഥിതി ഷൗക്കത്തിനു നന്നായി അറിയാം. ഉറപ്പുള്ള ‘കൈ’ ഉള്ളപ്പോൾ മറ്റ് ചിഹ്നങ്ങൾ തേടണ്ടായെന്ന് മുരളീധരൻ പറഞ്ഞു.
കെപിസിസി കഴിഞ്ഞ ദിവസം ആര്യാടൻ ഷൗക്കത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.ഒരാഴ്ചത്തേക്കാണ് വിലക്ക്. പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാൻ പാടില്ല. അച്ചടക്ക സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടിയെടുക്കാനാണ് കെപിസിസി തീരുമാനം.
സിപിഎം പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ സ്വതന്ത്ര സ്ഥാനാർഥിയെ തേടുന്നുവെന്നും അതിലേക്ക് ആര്യാടന് ഷൗക്കത്തിനെ പരിഗണിച്ചേക്കുമെന്നും സൂചനകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.
കെ.സുധാകരന്റെ പട്ടി പരാമര്‍ശം സംബന്ധിച്ചുള്ള വിവാദത്തെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു. ലോകസഭ തിരഞ്ഞെടുപ്പ് വരെ മൃഗങ്ങളെ മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് മുരളീധരൻ പറഞ്ഞു.