പാ​ല​ക്കാ​ട് സ​രി​നൊ​പ്പം ക​ണ്ട ആ​ൾ​ക്കൂ​ട്ടം വോ​ട്ടാ​വി​ല്ല: എ​ന്ത് ഡീ​ൽ ന​ട​ന്നാ​ലും യു​ഡി​എ​ഫ് ത​ന്നെ ജ​യി​ക്കും; കെ. മുരളീധരൻ​

മ​ല​പ്പു​റം: പാ​ല​ക്കാ​ട് സ​രി​നൊ​പ്പം ക​ണ്ട ആ​ൾ​ക്കൂ​ട്ടം വോ​ട്ടാ​വി​ല്ല. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ പാ​ല​ക്കാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് നി​ല​നി​ർ​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ ​മു​ര​ളീ​ധ​ര​ൻ. പാ​ല​ക്കാ​ട് രാ​ഷ്ട്രീ​യ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്ത് ഡീ​ൽ ന​ട​ന്നാ​ലും യു​ഡി​എ​ഫ് ത​ന്നെ ജ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ ത​ല​മു​റ മാ​റു​മ്പോ​ൾ ശൈ​ലി​യി​ൽ മാ​റ്റം വ​രും അ​ത് എ​ല്ലാ​വ​രും അ​ഡ്ജ​സ്റ്റ് ചെ​യ്യേ​ണ്ടി വ​രും. അ​ത് സ്വാ​ഭാ​വി​ക​മാ​ണ്. ഇ​ത് പാ​ർ​ട്ടി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നു​ള്ള സ​മ​യ​മ​ല്ലിത്. സം​ഘ​ട​നാ വീ​ഴ്ച​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ച​ർ​ച്ച ചെ​യ്യാ​മെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment