പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ എടുക്കാൻ സാധിക്കില്ല; മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഡീ​ൽ ഉ​റ​പ്പി​ക്കാ​നാ​ണ് മോദി​യു​ടെ സ​ന്ദ​ർ​ശ​നം; മു​ഖ്യ​മ​ന്ത്രി സം​ഘി ത​ല​വ​നാ​യി മാറി; കെ. മുരളീധരൻ

കോ​ഴി​ക്കോ​ട്: പ്ര​ധാ​ന​മ​ന്ത്രി എ​ത്ര ത​വ​ണ വ​ന്നാ​ലും തൃ​ശൂ​ർ എ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. ബി​ജെ​പി എ​ങ്ങ​നെ​യൊ​ക്കെ ശ്ര​മി​ച്ചാ​ലും തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ക്കാ​ൻ സാ​ധി​ക്കി​ല്ല​. പ്ര​ധാ​ന​മ​ന്ത്രി​ക്ക് വേ​ണ​മെ​ങ്കി​ൽ തൃ​ശൂ​രി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാം, സ്ഥി​ര​താ​മ​സ​മാ​ക്കി​യാ​ലും ബി​ജെ​പി തൃ​ശൂ​രി​ൽ ജ​യി​ക്കി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി വ​രും​തോ​റും യു​ഡി​എ​ഫി​ന് വോ​ട്ട് കൂ​ടു​ക​യേ ഉ​ള്ളൂ. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഡീ​ൽ ഉ​റ​പ്പി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ഡി​യെ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​ത് സി​പി​എ​മ്മാ​ണ്. ക​രു​വ​ന്നൂ​രി​ൽ സി​പി​എം അ​ഴി​മ​തി ന​ട​ത്തി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ഡി വ​രി​ല്ലാ​യി​രു​ന്നു.​ മു​ഖ്യ​മ​ന്ത്രി സം​ഘി ത​ല​വ​നാ​യി. ന​രേ​ന്ദ്ര​മോ​ദി​യു​ടെ കാ​ർ​ബ​ൺ പ​തി​പ്പാ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ സം​സാ​രി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment