കാ​ല്‍​മു​ട്ട് മാറ്റിവയ്ക്കൽ ശ​സ്ത്ര​ക്രി​യ​

കാ​ല്‍​മു​ട്ട് മാ​റ്റി​വയ്​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ എ​ന്താ​ണു ചെയ്യു​ന്ന​ത് എ​ന്ന സം​ശ​യം പൊ​തു​വേ രോ​ഗി​ക​ള്‍ ചോ​ദി​ക്കാ​റു​ണ്ട്. തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധിയാ​ണ് കാ​ല്‍​മു​ട്ട്. ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും സം​യോ​ജി​ക്കു​ന്നു.എ​ല്ലാ എ​ല്ലു​ക​ളു​ടെ​യും അ​ഗ്ര​ഭാ​ഗ​ത്ത് കാ​ര്‍​ട്ടി​ലേ​ജ് അ​ഥ​വാ ത​രു​ണാ​സ്ഥി എ​ന്ന പേ​രി​ല്‍ ക​ട്ടി കു​റ​ഞ്ഞ മി​നു​സ​മേ​റി​യ എ​ല്ലി​ന്‍റെ രൂ​പ​ഭേ​ദ​മു​ണ്ട്. ഇ​ത് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലു​ക​ള്‍ത​മ്മി​ല്‍ ഉ​ര​സു​മ്പോ​ള്‍ സ​ന്ധി​യി​ല്‍ വേ​ദ​നഒ​ഴി​വാ​കു​ന്ന​ത്.

തേയ്മാനവും മുട്ടുവേദനയും
തേ​യ്മാനംമൂ​ലം ത​രു​ണാ​സ്ഥി​യു​ടെ ക​ട്ടി കു​റ​യു​മ്പോ​ഴാണ് കാ​ല്‍​മു​ട്ടി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ്രാ​യാ​നു​പാ​തി​ക​മാ​യ മാ​റ്റ​ങ്ങ​ളും അ​മി​ത ശ​രീ​ര​ഭാ​ര​വും പേ​ശി​ക​ളു​ടെ ബ​ല​ക്കു​റ​വുംമൂ​ലം ഉ​ണ്ടാ​കു​ന്ന ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് ആ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ കാ​ര​ണം. ഇ​തു​കൂ​ടാ​തെര​ക്ത​സം​ബ​ന്ധ​മാ​യ ആ​ര്‍​ത്രൈ​റ്റി​സ് (rheumatoid arthritis), അ​ണു​ബാ​ധ,പ​രി​ക്കു​ക​ള്‍ എ​ന്നി​വ​യും തേ​യ്മാ​ന​ത്തി​ന് കാ​ര​ണ​മാ​കാം.

കാൽ വളയൽ
വേ​ദ​ന മാ​ത്ര​മ​ല്ല, കാ​ല് വ​ള​യു​ന്ന​തി​നുംതേ​യ്മാ​നം കാ​ര​ണ​മാ​കു​ന്നു. ഏ​തെ​ങ്കി​ലുംഒ​രു ഭാ​ഗ​ത്തു​ള്ള ത​രു​ണാ​സ്ഥി കൂ​ടു​ത​ലാ​യി തേ​യു​ന്ന​താ​ണ് വ​ള​വി​ന്‍റെ കാ​ര​ണം.

സർജറി
വേ​ദ​ന അ​ക​റ്റു​ക​യും വ​ള​വ് നി​വ​ര്‍​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി എ​ല്ലു​ക​ളു​ടെ അ​ഗ്ര​ഭാ​ഗം അ​വ​ശേ​ഷി​ക്കു​ന്ന ത​രു​ണാ​സ്ഥിയോ​ടു​കൂ​ടി മു​റി​ച്ചുമാ​റ്റു​ന്നു. പ​ക​രം ലോ​ഹ നി​ര്‍​മി​ത​മാ​യ ഇ​ംപ്ലാന്‍റു​ക​ള്‍ ബോ​ണ്‍ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ഘ​ടി​പ്പി​ക്കു​ന്നു.

ശേ​ഷം അ​വ​യു​ടെ ഇ​ട​യി​ല്‍ ച​ല​നം സു​ഗ​മ​മാ​ക്കാ​ന്‍ മി​നു​സ​മേ​റി​യ​തും എ​ന്നാ​ല്‍ ക​ട്ടി കൂ​ടി​യ​തു​മാ​യ പോ​ളി എ​ത്തീ​ലീ​ന്‍ പ്ലാ​സ്റ്റി​ക് ഘ​ടി​പ്പി​ക്കു​ന്നു. പേ​ശി​ക​ളു​ടെ​യും ലി​ഗ​മെ​ന്‍റുക​ളു​ടെ​യും മു​റു​ക്കം അ​യ​ച്ചുവി​ടാ​ന്‍ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ളും അ​തോ​ടൊ​പ്പം ചെ​യ്യു​ന്നു. വ​ള​വു നി​വ​ര്‍​ത്താ​ന്‍ ആ​നു​പാ​തി​ക​മാ​യ അ​ള​വി​ല്‍ ആ​യി​രി​ക്കും ഇ​തെല്ലാം ചെ​യ്യു​ക.

മു​ട്ട് തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ
മു​ട്ട് തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് സ​ന്ധി മാ​റ്റി​വ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി അ​ര​യ്ക്കു കീ​ഴ്‌​പോ​ട്ട് മ​ര​വി​പ്പി​ക്കു​ന്ന സ്‌​പൈ​ന​ല്‍ അ​ന​സ്‌​തേ​ഷ്യയാ​ണ് പൊ​തു​വെ ന​ല്‍​കാ​റു​ള്ള​ത്. സാ​ധാ​ര​ണ ഗ​തി​യി​ല്‍ അ​ടു​ത്ത ദി​വ​സം ത​ന്നെ രോ​ഗി​ക്ക് കാ​ല്‍ ഊ​ന്നി ന​ട​ക്കാ​വു​ന്ന​താ​ണ്. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് തു​ന്ന​ലു​ക​ള്‍ എ​ടു​ത്ത​തി​നുശേ​ഷം മു​റി​വി​ന്‍റെ ഭാ​ഗം ന​ന​യ്ക്കാം.

പ്രാ​രം​ഭ ഘ​ട്ട​ത്തി​ലു​ള്ള തേ​യ്മാ​നം ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ചി​കി​ത്സി​ക്കാ​വു​ന്ന​താ​ണ്. കാ​ല്‍​മു​ട്ടു​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക വ്യാ​യാ​മ​ങ്ങ​ള്‍ പ​രി​ശീ​ലി​ച്ച് പേ​ശി​ക​ളു​ടെ ബ​ലം കൂ​ട്ടു​ന്ന​താ​ണ് ഇ​തി​നാ​യു​ള്ള ശാ​സ്ത്രീ​യ മാ​ര്‍​ഗം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. ​ഉ​ണ്ണി​ക്കു​ട്ട​ൻ ഡി
​ക​ൺ​സ​ൾ​ട്ട​ന്‍റ് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം

Related posts

Leave a Comment