തലയിൽ തറച്ച കഠാരയുമായി പ്രണരക്ഷാർത്ഥം ബൈക്കോടിച്ച് പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. ചൈനയിലെ ഗുവാംഗ്സ്ഹുവിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാൾ അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്വിൻ എന്നാണ് ഇയാളുടെ പേര്.
മറ്റൊരാളുമായുണ്ടായ വാക്കുത്തർക്കത്തിനൊടുവിൽ ഇയാൾ ക്വിനിന്റെ തലയിൽ എട്ട് ഇഞ്ച് നീളമുള്ള കഠാര കുത്തുകയായിരുന്നു. സമീപമുണ്ടായിരുന്നവർ ആരും സഹായിക്കുവാൻ തയാറാകാതിരുന്നതിനെ തുടർന്ന് ഇദ്ദേഹം സ്വയം ബൈക്ക് ഓടിച്ച് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് പോലീസുദ്യോഗസ്ഥരാണ് ക്വിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏകദേശം അഞ്ച് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കഠാര ക്വിനിന്റെ തലയിൽ നിന്നും വേർപെടുത്തുവാനായത്. ക്വിനിൻ സുഖം പ്രാപിച്ചുവരികയാണ്.