മാസം വെറും 376 രൂപ അടച്ചാല്‍ പെന്‍ഷനായി എല്ലാ മാസവും 500 രൂപ, ഭാവിയില്‍ വീണ്ടും വര്‍ധിപ്പിച്ചേക്കാം, ചെറിയ വരുമാനക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയെപ്പറ്റി അറിയേണ്ടതെല്ലാം

സര്‍ക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുള്‍പ്പെടെയുളളവര്‍ക്ക് പെന്‍ഷന്‍ നേടിത്തരുന്ന സമ്പാദ്യ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങി പെന്‍ഷന്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഏതു ബാങ്കിലും പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങാം. വീട്ടമ്മമാര്‍ക്കും ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാവുന്നതാണ്.

18 നും 40 നുമിടയില്‍ പ്രായമുളളവര്‍ മാസം തോറും നിശ്ചിത തുക ഈ പദ്ധതിയില്‍ അടയ്ക്കണം. 60 വയസ്സെത്താന്‍ ബാക്കിയുളള വര്‍ഷങ്ങള്‍, മാസം തോറും പ്രതീക്ഷിക്കുന്ന പെന്‍ഷന്‍ തുക എന്നിവയുടെ അടിസ്ഥാനത്തിലാണു മാസം തോറും അടയ്‌ക്കേണ്ട തുക തീരുമാനിക്കുന്നത്. 25 വയസ്സില്‍ പദ്ധതിയില്‍ ചേരുന്ന ഒരാള്‍ 35 വര്‍ഷം പ്രതിമാസം 376 രൂപ അടയ്ക്കു മ്പോള്‍ 60ാമത്തെ വയസ്സില്‍ തുടങ്ങി മാസം തോറും 5000 രൂപ വച്ച് പെന്‍ഷന്‍ ലഭിക്കും.

40 വയസ്സുളള ഒരാള്‍ 20 വര്‍ഷത്തേക്ക് മാസം തോറും 291 രൂപ അടച്ചാല്‍ ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍ 1000 രൂപ ആയിരിക്കും. ഏറ്റവും ചുരുങ്ങിയ പ്രതിമാസത്തവണ 42 രൂപയും ഏറ്റവും ഉയര്‍ന്നത് 1454 രൂപയുമാണ്. ചുരുങ്ങിയ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയും ഉയര്‍ന്ന പ്രതിമാസ പെന്‍ഷന്‍ 5000 രൂപയുമാണ്. മാസം തോറും പെന്‍ഷനായി ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ തുകയാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്.

2015 മെയ് 9ന് കെല്‍ക്കത്തയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. 60 വയസ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതിയാണിത്.

അടല്‍ പെന്‍ഷന്‍ യോജനയില്‍ എന്റോള്‍ ചെയ്യുവാന്‍ പ്രത്യേക ഫോറത്തില്‍ അധികാരപ്പെടുത്താല്‍ പൂരിപ്പിച്ച ഒപ്പിട്ട് വ്യക്തികള്‍ക്ക് അക്കൗണ്ട് ഉള്ള ബാങ്കില്‍ കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ പ്രതിമാസ സംഭാവന അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ആയി പെന്‍ഷന്‍ യോജനയില്‍ ചേരും. ജീവിത പങ്കാളിയുടെ പേര്, നോമിനിയുടെ പേരും വിവരങ്ങളും എന്നിവ ഫോമില്‍ ഉള്‍പ്പെടുത്താം. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ ആവശ്യത്തിനുള്ള ബാലന്‍സ് ഇല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന നിരക്കില്‍ പ്രതിമാസ പിഴ ഈടാക്കി പദ്ധതി തുടരാന്‍ അനുവദിക്കും.

ആദായ നികുതി പരിധിയില്‍ വരാത്ത എല്ലാവര്‍ക്കും ഈ പദ്ധതിയില്‍ എപ്പോള്‍ വേണമെങ്കിലും ചേരാം. അടല്‍ പെന്‍ഷന്‍ യോജനയുടെ ഗുണങ്ങള്‍ പദ്ധതിപ്രകാരം നിക്ഷേപകന് പെന്‍ഷന്‍ കിട്ടുന്നതോടൊപ്പം സമ്പാദ്യ ശീലം തീരെ കുറഞ്ഞ വിഭാഗമായ അസംഘടിത തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും സമ്പാദ്യശീലം വളര്‍ത്തുവാന്‍ ഇത് സഹായിക്കും.

അടല്‍ പെന്‍ഷന്‍ യോജന അപേക്ഷാഫോം അടല്‍ പെന്‍ഷന്‍ യോജനയിലേക്കുള്ള അപേക്ഷാഫാറം http://www.jansuraksha.gov.in എന്ന വെബ് പേജില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ഫോം ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, ബംഗാളി, കന്നഡ, മലയാളം, ഒറിയ, മറാത്തി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ ലഭ്യമാണ്. നിങ്ങള്‍ ചെയ്യേണ്ടത്: എസ് ബി / ജന്‍ ധന്‍ അക്കൗണ്ട് ഉള്ള ബാങ്കില്‍ ചെന്ന് 1. അപേക്ഷാ ഫോറം വാങ്ങുക 2. അത് പൂരിപ്പിച്ച് നല്‍കുക 3. മോബൈല്‍ / ആധാര്‍ നമ്പര്‍ ചേര്‍ക്കുക (ആധാര്‍ നിര്‍ബന്ധമല്ല)

Related posts