മെ​യ് വ​ഴ​ക്ക​ത്തി​ന്‍റെ മാ​സ്മ​രി​ക വി​സ്മ​യം തീ​ർ​ത്ത് ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്കസ്‌; പു​തു​മ​യു​ടെ വി​സ്മ​യ​വു​മാ​യി പ്രേ​ക്ഷ​കഹൃ​ദ​യം കീഴടക്കി എ​ത്യോ​പ്യ​ൻ താ​ര​ങ്ങ​ൾ

ക​ണ്ണൂ​ർ: റ​ഷ്യ​ൻ ബാ​ലെ സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക താ​ള​ത്തി​ൽ മെ​യ് വ​ഴ​ക്ക​ത്തി​ന്‍റെ വി​സ്മ​യം തീ​ർ​ത്ത് ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സ്. നൂ​റാം വ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ ക​ണ്ണൂ​ർ പോ​ലീ​സ് മൈ​താ​നി​യി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന സ​ർ​ക്ക​സി​ൽ എ​ത്യോ​പ്യ​ൻ ക​ലാ​കാ​ര​ൻ​മാ​രാ​ണ് പു​തു​മ​യു​ടെ വി​സ്മ​യ​വു​മാ​യി പ്രേ​ക്ഷ​കഹൃ​ദ​യം കീ​ഴ​ട​ക്കു​ന്ന​ത്.

യൂ​ണി സൈ​ക്കി​ൾ, ഹാ​റ്റ് ജ​ഗ്ളിം​ഗ്, ഐ​ക്കാ​രി​യ​ൻ, ബാ​ൻ​സിം​ഗ് ബോ​ൾ​സ്, ഡ​യാ​ബോ​ല, ലാ​ഡ​ർ ബാ​ല​ൻ​സ്, ഡ​ബി​ൾ പോ​ൾ, ക്ല​ബ് ജ​ഗ്ളിം​ഗ്, റോ​ള, ഹാ​ൻ​ഡ് ടു ​ഹാ​ൻ​ഡ് എ​ന്നീ​യി​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​ക​ലാ​കാ​ര​ന്മാ​ർ വിസ്മയം തീർക്കുന്നത്.

എ​ത്യോ​പ്യ​ൻ ക​ലാ​കാ​ര​ന്മാ​രാ​യ അ​സ്ച​ലേ ടെ​സ്ഫാ​യേ ബ​കേ​സ്ര, അ​യ്ന്യൂ വാ​കി​റ യി​മ​ർ, ദാ​വി​ത് ദു​ലാ അ​ർ​ഗ, ബി​ർ​ഹാ​നു ബി​റേ​സ കാ​സ, അ​ബൈ​ൽ ഹ​ർ​പെ​സ മ​ഡേ​സ, യാ​ർ​ഡ് ടാ​ഡേ​സി അ​ഗ്സൊം, ഫി​ൽ​മൊ​ൻ ഗെ​ബ്രി​മെ​ദ്ഹി​ൻ ടെ​സ്ഫാ​മ​റി​യം, ടെ​സ്ഫാ​യെ മ​സ്നേ​ഷ ച​നെ, യോ​സെ​ഫ് ഫി​ർ​ദ്യ​വ​ക​ൽ ഗു​ത, മെ​സി ടെ​സ്ഫാ​യേ കി​ടാ​നെ മ​റി​യം എ​ന്നി​വ​രാ​ണ് കാ​ഴ്ച​ക്കാ​രു​ടെ മ​ന​സ് കീ​ഴ​ട​ക്കു​ന്ന​ത്.

ക​ണ്ണൂ​രി​ൽ ആ​ദ്യ​മാ​യാ​ണ് പ​ത്ത് എ​ത്യോ​പ്യ​ൻ ക​ലാ​കാ​ര​ൻ​മാ​ർ കാ​ണി​ക​ൾ​ക്കു​മു​ന്നി​ൽ അ​ത്ഭു​ത​വും ആ​ഹ്ലാ​ദ​വും വി​ത​റു​ന്ന​ത്. കൂ​ടാ​തെ ചൈ​നീ​സ്, ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ പു​തി​യ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ, ഇ​ന്ത്യ​ൻ കാ​ഴ്ച​ബം​ഗ്ലാ​വു​ക​ളി​ൽ കാ​ണാ​ത്ത അ​പൂ​ർ​വ​യി​നം പ​ക്ഷി​ക​ളാ​യ മ​ക്കാ​വോ, കാ​ക്കാ ടൂ​സ് പ​ക്ഷി​ക​ളു​ടെ അ​ഭ്യാ​സ​ങ്ങ​ൾ, ഡോ​ഗ്സ് അ​ക്രോ​ബാ​റ്റ്, ഡ​ന്‍റ​ൽ ബാ​ല​ൻ​സ്, ബാ​ല​ൻ​സ് ഇ​ൻ ട്രി​പ്പീ​സ് തു​ട​ങ്ങി​യ​വ​യും ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സി​ലെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ഇ​ന​ങ്ങ​ളാ​ണ്.

Related posts