ബ​ധി​ര ഫു​ട്ബോ​ൾ മ​ത്സ​രം! ആ​ര​വ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളു​മി​ല്ല; എ​ങ്കി​ലും ആ​വേ​ശം വാ​നോ​ളം

ക​ണ്ണൂ​ർ: വാ​ശി​യേ​റി​യ മ​ത്സ​ര​മാ​യി​ട്ടും ആ​ര​വ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളു​മു​ണ്ടാ​യി​ല്ല; ക​ളി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലും മൗ​നം. സ്റ്റേ​ഡി​യ​ത്തി​ലെ കാ​ണി​ക​ൾ​ക്കി​ട​യി​ലും നി​ശ​ബ്‌​ദ​മാ​യ പ്രോ​ത്സാ​ഹ​നം മാ​ത്രം. കൈ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യു​ള്ള കാ​ണി​ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു ക​ളി​ക്കാ​രും മി​ന്നും​പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

നി​ശ​ബ്‌​ദ​മാ​യ പ്ര​തി​ക​ര​ണ​മാ​ണെ​ങ്കി​ലും കൈ​ക​ൾ​കൊ​ണ്ട് ആം​ഗ്യം കാ​ണി​ച്ച് അ​വ​ർ പ​ര​സ്പ​രം വി​വ​ര​ങ്ങ​ളും വി​കാ​ര​ങ്ങ​ളും പ​ങ്കു​വ​ച്ചു​കൊ​ണ്ടി​രു​ന്നു.

ക​ണ്ണൂ​ർ ജി​ല്ല ബ​ധി​ര സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന സെ​ൻ​ട്ര​ൽ ജ​യി​ൽ മൈ​താ​ന​മാ​യി​രു​ന്നു വേ​ദി. ബ​ധി​ര സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​നു കീ​ഴി​ലു​ള്ള ബ​ധി​ര​രാ​യ യു​വാ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു മ​ത്സ​രം.

പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ്, ക​ണ്ണൂ​ർ, ത​ല​ശേ​രി എ​ന്നീ താ​ലൂ​ക്കു​ക​ളി​ൽ​നി​ന്നാ​യി ഏ​ഴു ടീ​മാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​ണു മ​ത്സ​രം ആ​രം​ഭി​ച്ച​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ത​ല​ശേ​രി​ക്കെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു ത​ളി​പ്പ​റ​ന്പ് ജ​യി​ച്ചു.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ത​ളി​പ്പ​റ​ന്പും പ​യ്യ​ന്നൂ​രു​മാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഓ​രോ​ഗോ​ളു​ക​ൾ അ​ടി​ച്ചു ര​ണ്ടു ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ൽ നാ​ലു ഗോ​ളു​ക​ൾ നേ​ടി ത​ളി​പ്പ​റ​ന്പ് വി​ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

പ​യ്യ​ന്നൂ​രി​ന് ര​ണ്ടു ഗോ​ളു​ക​ൾ മാ​ത്ര​മേ വ​ല​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചു​ള്ളൂ. ജി​ല്ലാ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ത​ളി​പ്പ​റ​ന്പ് ടീം ​ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ ന​ട​ക്കു​ന്ന സം​സ്ഥാ​ന ബ​ധി​ര ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ക്കും.

Related posts