കണ്ണൂർ: കോവിഡിന്റെ അതിവ്യാപനത്തോടെ ജില്ലയിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്.
അനാവശ്യകാര്യങ്ങൾക്കായി ജില്ലയിലേക്ക് കടക്കുന്നവരെ പിടികൂടാനാണ് കർശന പരിശോധനയുമായി പോലീസ് രംഗത്തെത്തിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് പോലീസ് പരിശോധന. ഹൈവേകൾ കേന്ദ്രീകരിച്ച് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും.
ബസുകളടക്കം മറ്റ് ചെറുകിട വാഹങ്ങളും പരിശോധിക്കുന്നുണ്ട്. ബസുകളിൽ ആളുകൾ മാസ്ക് ധരിച്ചാണോ യാത്രചെയ്യുന്നത്, നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകളെ ബസിൽ കയറ്റുന്നുണ്ടോ എന്നൊക്കെ കൃത്യമായി പോലീസ് പരിശോധിക്കുന്നുണ്ട്.
ഇരുചക്രവാഹനങ്ങളിലേയും മുച്ചക്രവാഹനങ്ങളിലോയും മറ്റും യാത്രക്കാർ പോകേണ്ട സ്ഥലവും പേരും ഫോൺ നന്പറും വാഹന നന്പറും പോലീസ് കുറിച്ചെടുക്കുന്നുണ്ട്.
നിയം ലംഘിച്ചവർക്കെതിരെ കർശനനടപടിയും എടുക്കുന്നുണ്ട് പോലീസ്. ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ മാസ്ക് ധരിക്കാത്തതിനും മാറ്റുമായി 360 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആയിരത്തോളം പേരെ താക്കീത് നൽകി വിടുകയും ചെയ്തു. അതേസമയം നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പകൽ നേരങ്ങളിൽ തടഞ്ഞ് നിർത്തി പോലീസ് പരിശോധിക്കുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്.