ചെ​റു​പു​ഴ​യി​ലെ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ ക​രാ​റു​കാ​ര​ൻ മ​രി​ച്ച​നി​ല​യി​ൽ; സംഭവത്തിൽ ദുരൂഹത

ചെ​റു​പു​ഴ: ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന കെ​ട്ടി​ട​നി​ർ​മാ​ണ ക​രാ​റു​കാ​ര​നാ​യ മു​തു​പാ​റ ജോ​യി​യെ (58) യാ​ണ് ചെ​റു​പു​ഴ കെ.​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യു​ടെ ടെ​റ​സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് ചെ​റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.രാ​ത്രി മു​ഴു​വ​ൻ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ സ്റ്റെ​യ​ർ​കേ​സി​ന്‍റെ പ​ടി​യി​ൽ ത​ല​വെ​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൈ​ഞ​ര​മ്പു​ക​ൾ മു​റി​ഞ്ഞ് ര​ക്തം ഒ​ഴു​കി​യി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.

ഇ​യാ​ളു​ടെ കാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ജോ​യി ക​രാ​റെ​ടു​ത്ത് നി​ർ​മി​ച്ച​താ​ണ് കെ. ​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി കെ​ട്ടി​ടം. കെ​ട്ടി​ടം നി​ർ​മി​ച്ച വ​ക​യി​ൽ ഇ​യാ​ൾ​ക്ക് പ​ണം ല​ഭി​ക്കാ​നു​ണ്ടെ​ന്ന് പ​റ​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്ന​താ​യും അ​റി​യു​ന്നു.

ചെ​റു​പു​ഴ ടൗ​ണി​ലെ പ്ര​ധാ​ന​പ്പെ​ട്ട കെ​ട്ടി​ട​ങ്ങ​ളി​ൽ പ​ല​തും ഇ​ദ്ദേ​ഹ​മാ​ണ് നി​ർ​മ്മി​ച്ച​ത്. ചെ​റു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts