ബെർലിൻ: കഴിഞ്ഞ ദിവസം കൊറോണ ഇന്ത്യൻ വേരിയന്റ് (“ഡെൽറ്റ’) ബാധിച്ച് ഡ്രെസ്ഡനിൽ മുപ്പതുകാരനായ ഇന്ത്യൻ വിദ്യാർഥി മരിച്ചതിന്റെ പിന്നാലെ കെട്ടിടസമുച്ചയത്തിൽ താമസിക്കുന്ന 200 ഓളം അന്തേവാസികളെ ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ കോവിഡ് പരിശോധന നടത്തിയതിൽ ഹോസ്റ്റലിലെ മൂന്ന് പേർക്കുകൂടി പുതിയതായി ഇന്ത്യൻ കൊറോണ വേരിയന്റ് അണുബാധകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച വരെ 200 ഓളം താമസക്കാർക്ക് ഇവിടെ നിന്ന് പോകാൻ അനുവാദമില്ലെന്നും ഇവർക്ക് പോലീസുകാർ കാവലുണ്ട്. ഇതുവരെ ഏഴ് പേർക്ക് പോസിറ്റീവായി, അതിൽ മൂന്ന് പേർ ഇന്ത്യൻ വേരിയന്റാണെന്ന് സംശയിക്കുന്നു.
15 നിലകളുള്ള ഈ കെട്ടിടത്തിലെ എല്ലാരും ഇപ്പോൾ നിരീക്ഷണത്തിലും ക്വാറന്റൈനിലുമാണ്. മരിച്ചയാൾ ഏപ്രിൽ അവസാനം അവധിക്ക് ഇന്ത്യയിൽ പോയി മടങ്ങിയെത്തിയ ആളാണ്.
മരിച്ചയാൾക്ക് ആഴ്ചകളോളം രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ഇദ്ദേഹം മുൻകരുതലായി മെയ് 9 വരെ ക്വാറന്ൈറിനിലായിരുന്നു.
പിന്നീട് കഠിനമായ കോവിഡ് 19 ലക്ഷണങ്ങളുമായി അദ്ദേഹത്തിന് പെട്ടെന്ന് ക്ലിനിക്കിലേക്ക് പോകേണ്ടിവന്നു, അവിടെ ഏഴു ദിവസത്തിനുശേഷം അദ്ദേഹം മരിച്ചു.
മുൻ അറിവനുസരിച്ച്, അദ്ദേഹത്തിന് മുൻ രോഗങ്ങളൊന്നുമില്ലായിരുന്നു. ഈ കെട്ടിടത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി വിദ്യാർഥികൾ താമസിക്കുന്നുണ്ട്.
കോവിഡ് 19 എണ്ണത്തിൽ മറ്റൊരു പുതിയ താഴ്ന്ന നില രേഖപ്പെടുത്തി. റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ആർകെഐ) കണക്കുകൾ പ്രകാരം ജർമ്മനിയിൽ 7 ദിവസത്തെ സംഭവ നിരക്ക് 25 ൽ താഴെയായി.
കൃത്യമായി പറഞ്ഞാൽ ഇൻസിഡെൻസ് റേറ്റ് 22.6 ആണ്. കഴിഞ്ഞദിവസം 26.3 ലാണ് നിന്നിരുന്നത്. 24 മണിക്കൂറിനുള്ളിൽ ആരോഗ്യ അധികൃതർ 1,117 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. 74 പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു.
ജർമ്മനിയിൽ മരിച്ചവരുടെ എണ്ണം ഇതോടെ 89,965 ആയി ഉയർന്നു. ജർമ്മനി പോസിറ്റീവ് കണക്കുകൾ രേഖപ്പെടുത്തുന്പോൾ, കൂടുതൽ സംസ്ഥാനങ്ങൾ ഈ വാരാന്ത്യത്തിൽ ഇളവുകൾ നൽകിത്തുടങ്ങി.
ബാൾട്ടിക് കടലിനടുത്തുള്ള പ്രശസ്തമായ സ്ഥലമായ മെക്ലെൻബർഗ്വെസ്റ്റേണ് പൊമെറാനിയയിൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്തിന് പുറത്തുള്ള വിനോദ സഞ്ചാരികൾക്ക് അവധിക്കാലം അനുവദിച്ചിരിക്കുന്നു.
ഈ വാരാന്ത്യത്തിൽ നിരവധി നിയന്ത്രണങ്ങളിൽ ബെർലിൻ ഇളവ് വരുത്തിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ