തിരുവല്ല: കേരളത്തില്‍ 30 വര്‍ഷം മുമ്പു രൂപപ്പെട്ട കോ ലീ ബി സഖ്യം ഇപ്പോഴും പ്രസക്തമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പല മണ്ഡലങ്ങളിലും ഇത്തരം ധാരണകള്‍ രൂപപ്പെടുന്നുണ്ട്.
അധികാരം പിടിക്കാന്‍ വെപ്രാളപ്പെട്ടു നടക്കുന്ന യുഡിഎഫ് നേതാക്കള്‍ക്ക് നാടിന്റെ പൊതുവികാരം അലോസരപ്പെടുത്തുന്നുണ്ടാകാമെന്ന് പിണറായി വിജയന് പറഞ്ഞു.
ഒരിടത്ത് വോട്ടു കൊടുക്കുക, മറ്റൊരിടത്ത് വര്‍ഗീയ കക്ഷികളുടെ വോട്ടു നേടുകയെന്നതാണ് യുഡിഎഫ് നേതാക്കളുടെ നിലപാടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമല്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണിത്. ശബരിമലയിലും നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ല.
കോടതി വിധി വരുമ്പോള്‍ ഇതു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവരുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. കിഫ്ബി കേരളത്തിന് ഒരു അധിക ബാധ്യതയും ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസനത്തിനുവേണ്ടിയുള്ള നടപടികളാണ ്കിഫ്ബി മുഖേന സ്വീകരിച്ചത്. സാമ്പത്തിക അച്ചടക്കത്തോടെയാണ് കിഫ്ബി പദ്ധതികള്‍ രൂപീകരിച്ചത്.
ഒരു വികസനവും നടപ്പാക്കരുതെന്ന് ആഗ്രഹമുള്ളവരാണ ്കിഫ്ബിയ്ക്കെതിരെ രംഗത്തുവന്നിട്ടുള്ളത്. കിഫ്ബി മുഖേന 60000 കോടി രൂപയുടെ പശ്ചാത്തല വികസനം ഏറ്റെടുക്കുമെന്നു തന്നെയാണ് എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു.