ചാവക്കാട്: കൊന്പൻ ഇടഞ്ഞു അനുസരണക്കേട് കാട്ടിയ കൊന്പനെ പാപ്പാൻമാർ ഉടനെ തളച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. മണത്തല ചന്ദനകുടം നേർച്ചക്ക് കൊണ്ട ുവന്ന പുത്തൂർ പാർത്ഥസാരഥിയാണ് കുറുന്പ് കാട്ടിയത്. തിങ്കളാഴ്ച രാവിലെ എഴുന്നുള്ളിപ്പിനെത്തിയതായിരുന്നു. തുടങ്ങുന്നതിനു മുന്‍പെ നാലുപേർ ആനപുറത്തുകയറി.
പിന്നീട്് പലരും ചെറിയ കുട്ടികളെ ആന പുറത്തുള്ള ആളുകളുടെ കൈകളിലേക്ക് കൊടുക്കലും, ഇറക്കലുമായി ഇത് കൊന്പന്‍ ഇഷ്ടപ്പെട്ടിരുന്നില്ല . കാഴ്ച പള്ളിയിലേക്ക് പോകുന്പോൾ തന്നെ കൊന്പൻ കുറുന്പോടെയാണ് നീങ്ങുന്നതെന്ന് പാപ്പാൻ ഷിബു അടക്കമുള്ളവർക്ക് മനസിലായിരുന്നു. പള്ളി അങ്കണത്തിൽ ആളുകളെ ഇറക്കി തിരിച്ചുവരും സമയം കാഴ്ച കമ്മിറ്റിക്കാരുടെ നിർബന്ധത്തെ ത്തുടർന്ന് ആനപുറത്ത്് മറ്റു മൂന്നുപേരെ കയറ്റിയതാണ് ആന പ്രകോപിതനായത്.
ദേശീയപാതയുടെ നടുവിൽ നിലയുറപ്പിച്ച കൊന്പനെ വിശ്വനാഥക്ഷേത്രത്തിനു സമീപമുള്ള ഐനിപുള്ളി രാമദാസിന്റെ പറന്പിലേക്കുമാറ്റി തന്ത്രത്തിൽ തെങ്ങിൽ തളക്കുകയായിരുന്നു. നിരന്തരമുള്ള എഴുന്നള്ളിപ്പുകൾ കഴിഞ്ഞാണ് കൊന്പൻ മണത്തലയിൽ എത്തിയത്. എന്നാൽ ആവശ്യമായ പട്ടയും, മറ്റും മണത്തലയിലെത്തിയ ആനയ്ക്കു ലഭിച്ചില്ലെന്നുപറയുന്നു.
ആനയെ മണത്തലയിലേക്കു കൊണ്ട ുവന്ന ഏജന്റാണ് പട്ടയും മറ്റും നൽകേണ്ടത് ആവശ്യമായ പട്ട ലഭിക്കാത്തതിനാൽ കൊന്പൻവിശന്നാണ് എഴുന്നുള്ളിപ്പിൽ പങ്കെടുത്തത് ഇതും ആന പ്രകോപിതനാവാൻ കാരണമായി.