മരിച്ചു പോയ തന്റെ കാമുകി പുനർജനിച്ചതാണെന്ന വിശ്വാസത്തിൽ രാജവെന്പാലയെ വിവാഹം ചെയ്തയാൾ പാന്പ് കടിയേറ്റു മരണം പുൽകി. മലേഷ്യയിലെ അഗ്നിശമന സേനാംഗങ്ങൾക്ക് പാന്പുകളെ പിടിക്കുന്നതിൽ പരിശീലനം നൽകിയിരുന്ന അബു സരിൻ എന്നയാൾക്കാണ് ഈ ദാരുണമരണം സംഭവിച്ചത്.
വിവാഹം ചെയ്ത രാജവെന്പാലയുടെ കടിയേറ്റായിരുന്നില്ല ഇദ്ദേഹത്തിന്റെ അന്ത്യം. ഒരു മൂർഖൻ പാന്പിനെ പിടിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് കടിയേറ്റത്. തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദിവസത്തിലെ മുഴുവൻ സമയവും പാന്പുകൾക്കൊപ്പം കഴിഞ്ഞിരുന്ന അബു സരിനെകുറിച്ചുള്ള വാർത്തകൾഅന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം പ്രശസ്തനാവുകയും ചെയ്തിരുന്നു.