നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ സ്ത്രീയെ സുരക്ഷ ഉദ്യോഗസ്ഥൻമാർ കസ്റ്റഡിലെടുത്തു. തൃശൂർ സ്വദേശിനിയായ ഷീബ കണ്ണൻ എന്ന യാത്രക്കാരിയാണ് പിടിക്കപ്പെട്ടത്.
ഇവർ ഇന്ന് രാവിലെ 6.30 തിന് മുംബൈയ്ക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുവാനാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
ബാഗേജ് പരിശോധിച്ചപ്പോഴാണ് അതിൽ ബോംബ് ഉണ്ടന്ന് വിളിച്ച് പറഞ്ഞത്. ഇതിനെ തുടർന്ന് സിഐ എസ്എഫിന്റെ വിശദമായ പരിശോധനയിൽ ഒന്നും കണ്ടെത്തുവാനായില്ല.
പിന്നീടാണ് വ്യാജ ബോംബ് ഭീഷണിയായിരുന്നുവെന്ന് വ്യക്തമായത്. യാത്രികാരിയെ സുരക്ഷ ഉദ്വോഗസ്ഥൻമാർ നെടുമ്പാശേരി പോലീസിന് കൈമാറി.