കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചിയും സമീപ പ്രദേശങ്ങളും കനത്ത സുരക്ഷയിൽ. കൊച്ചിയിലെ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടെ യാത്രികർ കൂടുതലായി എത്തുന്ന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. നൂറുകണക്കിനു പോലീസുകാരുടെ നേതൃത്വത്തിലാണു സുരക്ഷയൊരുക്കുന്നത്. പൊതുസ്ഥലങ്ങളിൽ സംശയം തോന്നുവരെ നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
സുരക്ഷയുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ 31-ാം തീയതിവരെ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ എല്ലാ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് പരിശോധന നടത്തി. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡ് ഉൾപ്പടെയാണ് പരിശോധന നടത്തിയത്.