നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ദോഹയിൽനിന്നും എയർ ഇന്ത്യാ വിമാനത്തിൽവന്ന മലപ്പുറം സ്വദേശിനിയായ യുവതിയുടെയും ഒപ്പമുണ്ടായിരുന്ന കുട്ടിയുടെയും അടിവസ്ത്രങ്ങളിൽനിന്നുമാണ് 2,650 ഗ്രാം സ്വർണം കണ്ടെടുത്തത്.
കുട്ടിയുടെ നാപ്കിനിനുള്ളിൽ 116.6 ഗ്രാം സ്വർണ മിശ്രിതവും യുവതിയുടെ അടിവസ്ത്രങ്ങൾക്കുള്ളിൽ തങ്കത്തിന്റെ മാലയും സ്വർണവും ഒളിപ്പിച്ച നിലയിലായിരുന്നു. ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സംശയംതോന്നി വിദഗ്ധ പരിശോധന നടത്തുകയായിരുന്നു.
ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സ്വർണം കസ്റ്റംസ് കണ്ടുകെട്ടിയിട്ടുണ്ട്. പിടികൂടിയ സ്വർണത്തിന് 40 ലക്ഷത്തിലധികം രൂപ വിലയുണ്ട്.