ജൂനിയർ വനിതാ പൈലറ്റിന്‍റെ  നിർദേശം അംഗീകരിച്ചില്ല; ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​നം തെ​ന്നി​മാ​റി​യ സം​ഭ​വ​ത്തി​നു  പി​ന്നി​ൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​നം ലാ​ൻ​ഡിം​ഗി​നി​ടെ റ​ണ്‍​വേയി​ൽ​നി​ന്ന് തെ​ന്നി​മാ​റി കാ​ന​യി​ൽ വീ​ണ സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​ധാ​ന പൈ​ല​റ്റ് ത​ന്നേ​ക്കാ​ൾ പ്രാ​യം കു​റ​ഞ്ഞ വ​നി​താ സ​ഹ​പൈ​ല​റ്റി​ന്‍റ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്നാ​ണ് വി​മാ​നം തെ​ന്നി​മാ​റി കാ​ന​യി​ൽ വീ​ണ​തെ​ന്നാ​ണ് ആ​ദ്യം ന​ൽ​കി​യി​രു​ന്ന വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ സി​ജി​സി​എ ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യ​ഥാ​ർ​ഥ കാ​ര​ണം പു​റ​ത്തു​വ​ന്ന​ത്. 2017 സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​ണ് 102 യാ​ത്ര​ക്കാ​രു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ ഐ​എ​ക്സ് 452 ന​ന്പ​ർ അ​ബു​ദാ​ബി കൊ​ച്ചി വി​മാ​നം ലാ​ൻ​ഡിം​ഗി​നി​ടെ റ​ണ്‍​വെ​യി​ൽ​നി​ന്നു തെ​ന്നി​മാ​റി കാ​ന​യി​ൽ വീ​ണ​ത്.

പ്രാ​യ​ത്തി​ൽ ത​ന്നേ​ക്കാ​ൾ 30 വ​യ​സും പ്ര​വൃ​ത്തി​പ​രി​ച​യ​ത്തി​ൽ 13,000 മ​ണി​ക്കൂ​റും കു​റ​വു​ള്ള വ​നി​താ സ​ഹ​പൈ​ല​റ്റി​ന്‍റെ നി​ർ​ദേ​ശം പ്ര​ധാ​ന പൈ​ല​റ്റ് അ​വ​ഗ​ണി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഡി​ജി​സി​എ​യു​ടെ ക​ണ്ടെ​ത്ത​ൽ. അ​പ​ക​ട​ത്തി​ൽ മൂ​ന്നു യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. വി​മാ​ന​ത്തി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പ്രാ​യ​ത്തി​ൽ വ​ലി​യ അ​ന്ത​ര​വു​ള്ള​വ​രെ ഒ​ന്നി​ച്ചു ജോ​ലി​ക്കി​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം എ​യ​ർ ഇ​ന്ത്യ​ക്കു നി​ർ​ദേ​ശം ന​ൽ​കി. പ്ര​ധാ​ന പൈ​ല​റ്റി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് റ​ൺ​വേ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ ഫോ​ളോ മീ ​വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് വേ​ഗ​ത കു​റ​യ്ക്ക​ണ​മെ​ന്നും വ​നി​താ സ​ഹ​പൈ​ല​റ്റ് ആ​വ​ശ്യ​പ്പെ​ട്ടിരു​ന്നു.

പ്ര​ധാ​ന പൈ​ല​റ്റ് ഇ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വസ​മ​യ​ത്ത് പ്ര​ധാ​ന പൈ​ല​റ്റ് മ​ദ്യ​പി​ച്ചു​രു​ന്ന​താ​യും നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മൂ​ന്ന് മാ​സ​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts