നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽനിന്ന് അനധികൃതമായി വാങ്ങിയ മദ്യം കടത്തുവാൻ ശ്രമിച്ച എയർലൈൻസ് ജീവനക്കാരനെ നെടുമ്പാശേരി പോലീസ് പിടികൂടി. ഒമാൻ എയർലൈൻസിലെ റാമ്പ് അസിസ്റ്റന്റായി ജോലി ചെയുന്ന കോഴിക്കോട് സ്വദേശി അഷറഫ് (47) നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്.
മൂന്ന് ലിറ്റർ വിദേശ മദ്യം ഇയാളിൽനിന്നു പിടിച്ചെടുത്തു. ഒമാൻ എയർലൈൻസ് വിമാനത്തിൽ വരുന്ന യാത്രക്കാരിൽ മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇവർ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽനിന്നു മദ്യം വാങ്ങുന്നത്.
ഇത്തരത്തിൽ വർഷങ്ങളായി അഷറഫ് അനധികൃതമായി മദ്യം വാങ്ങി മറിച്ചു വിൽപന ചെയ്തിരുന്നെന്ന് പോലീസ് പറഞ്ഞു. വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീയിൽനിന്ന് വാങ്ങുന്ന മദ്യം ലിറ്ററിന് 1000 രൂപ ലാഭത്തിനാണ് വിൽക്കുന്നത്.