കൊച്ചി: കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഇൻഡിഗോ വിമാനമാണ് ഉച്ചയ്ക്ക് 12.15ഓടെ റൺവേയിലിറങ്ങിയത്.
വ്യാഴാഴ്ച രാത്രി മുതൽ ആണ് വിമാനത്താവളം അടച്ചിട്ടത്. ആദ്യം കുറച്ച് മണിക്കൂറുകൾ മാത്രം അടച്ചിടുകയും പിന്നീട് മഴ കനത്തതോടെ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ നടപടികളും നിർത്തി വയ്ക്കുന്നുവെന്ന് അറിയിക്കുകയുമായിരുന്നു.
മഴയ്ക്ക് നേരിയ ശമനമായതോടെയാണ് വിമാനത്താവളം വീണ്ടും തുറക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ബോര്‍ഡിംഗ് പാസ് കൊടുത്തു തുടങ്ങിയിയത്.