കൊച്ചി: എറണാകുളത്ത് പുതിയ അഞ്ച് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. തുറവൂർ ഗ്രാമപഞ്ചായത്തിലെ 4,14 എന്നീ വാർഡുകൾ, തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ്, കളമശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് ആറ്, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
അതേസമയം, വാഴക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 19നെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.എറണാകുളം ജില്ലയിൽ വെള്ളിയാഴ്ച 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 60 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രോഗവ്യാപനം ഇപ്പോഴും തുടരുന്ന ആലുവ, ചെല്ലാനം ക്ലസ്റ്ററുകള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ തുടരുകയാണ്. കെയര്‍ ഹോമുകള്‍ കര്‍ശന നിരീക്ഷണത്തിലാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.