ആ​ലു​വ​യി​ൽ ഫ്ളാ​റ്റി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വ​ൻ അ​ഗ്നി​ബാ​ധ; അ​മ്മ​യ്ക്കും മ​ക​ൾ​ക്കും ഗു​രു​ത​ര​പ​രി​ക്ക്

ആ​ലു​വ: ദേ​ശം സ്വ​ർ​ഗം റോ​ഡി​ൽ പ്രൈം ​റോ​സ് ഫ്ളാ​റ്റി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വ​ൻ അ​ഗ്നി​ബാ​ധ. ഒ​ൻ​പ​താം നി​ല​യി​ലെ ഫ്ളാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന അ​മ്മ​യേ​യും മ​ക​ളേ​യും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഫ്ളാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന ജെ​റ്റ് എ​യ​ർ​വേ​യ്സ് ജീ​വ​ന​ക്കാ​രി ജാ​ക്ക്വ​ലി​ൻ മേ​രി കു​ര്യ​ൻ (28), മ​ക​ൾ കാ​ത​റി​ൻ (മൂ​ന്ന്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

സം​ഭ​വം ന​ട​ന്ന​യു​ട​ൻ അ​യ​ൽ ഫ്ളാ​റ്റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഇ​വ​രെ ഉ​ട​ൻ ദേ​ശം സി.​എ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആ​ലു​വ​യി​ൽ നി​ന്നും ര​ണ്ടും അ​ങ്ക​മാ​ലി, ഏ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഒ​ന്നു​വീ​തം അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ആ​ലു​വ​യി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​യ ശേ​ഷ​വും സ്ഫോ​ട​നം ന​ട​ന്നു.ഫ്ളാ​റ്റ് പൂ​ർ​ണ​മാ​യും ക​ത്തി​ച്ചാ​മ്പ​ലാ​യി.

ക​ട്ടി​ല, ജ​ന​ൽ, വാ​തി​ൽ, സോ​ഫ് സെ​റ്റ്, ഡൈ​നിം​ഗ് ടേ​ബി​ൾ, ക​സേ​ര​ക​ൾ, ടി.​വി, ഫ്രി​ഡ്ജ്, ക​മ്പ്യൂ​ട്ട​ർ, വാ​ഷിം​ഗ് മെ​ഷ്യ​ൻ, ഫാ​നു​ക​ൾ തു​ട​ങ്ങി വീ​ട്ടി​ലെ സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ വ​രെ ക​ത്തി ന​ശി​ച്ചു. ഫ്ളാ​റ്റി​ന്‍റെ ഭി​ത്തി​ക​ൾ​ക്കും പൊ​ട്ട​ൽ വീ​ണു. ഫ്ളാ​റ്റി​ൽ നി​ന്നും ശ​ക്ത​മാ​യ പു​ക​യും തീ​യും ഉ​യ​ർ​ന്ന​തോ​ടെ അ​യ​ൽ​ഫ്ളാ​റ്റു​കാ​രെ​ല്ലാം വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യി താ​ഴേ​ക്ക് ഓ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

മു​ക​ളി​ലെ നി​ല​ക​ളി​ലെ​ല്ലാം ശ​ക്ത​മാ​യ പു​ക​യാ​യ​തി​നാ​ൽ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ഏ​റെ ദു​ഷ്ക​ര​മാ​യി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നാ​ല് യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. ഏ​ക​ദേ​ശം 50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Related posts