ചുഴലിക്കാട്ട് സംബന്ധിച്ച വിവരം ഇവര്‍ അറിഞ്ഞിട്ടില്ല! കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിനുപോയ ബോട്ടുകള്‍ ലക്ഷദ്വീപില്‍നിന്നും 500 നോട്ടിക്കല്‍ മൈല്‍ ദൂരെയെന്ന് വിവരം

പ​ള്ളു​രു​ത്തി: കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യി തി​രി​കെ​വ​രാ​നു​ള്ള ബോ​ട്ടു​ക​ൾ ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നും 500 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യെ​ന്ന് വി​വ​രം. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​നോ ചു​ഴ​ലി​ക്കാ​റ്റ് സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ൽ​കു​വാ​നോ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ തി​രി​കെ​യെ​ത്തി​യ ഒ​രു ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം കൈ​മാ​റി​യ​ത്.

ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നും 500 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​രെ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണു മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ന്ന​ത്. ഈ ​സം​ഘ​ങ്ങ​ളു​ടെ​കൂ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു വ​രി​ക​യാ​യി​രു​ന്ന അ​ത്ഭു​ത​മാ​താ എ​ന്ന ബോ​ട്ടാ​ണു തി​രി​കെ കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ​ദ്വീ​പി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ചു​ഴ​ലി​ക്കാ​റ്റ് സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​തെ​ന്നു തി​രി​കെ​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞ​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഐ​ക്യ​വേ​ദി ക​ണ്‍​വീ​ന​ർ ചാ​ൾ​സ് ജോ​ർ​ജ് പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ചാ​ലി​നോ​ട് ചേ​ർ​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ന്ന ബോ​ട്ടു​ക​ളെ അ​ടി​യ​ന്തി​ര​മാ​യി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​യ്ക്കു മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1500 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ ഇ​ത്ര​യും ബോ​ട്ടു​ക​ളി​ലാ​യി ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ന്യൂ​ന​മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് അ​തീ​വ​ജാ​ഗ്ര​ത നി​ർ​ദേ​ശം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ​നി​ന്നു ക​ട​ലി​ൽ പോ​യ ബോ​ട്ടു​ക​ളെ എ​ത്ര​യും വേ​ഗം തി​രി​കെ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

അ​റു​ന്നൂ​റോ​ളം ബോ​ട്ടു​ക​ളാ​ണ് കൊ​ച്ചി​യി​ൽ​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ പോ​യ​ത്. ഇ​തി​ൽ 450 ഓ​ളം ബോ​ട്ടു​ക​ൾ തി​രി​കെ എ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം പ​കു​തി​യോ​ടെ​യാ​ണ് ഈ ​ബോ​ട്ടു​ക​ൾ കൊ​ച്ചി​യി​ൽ​നി​ന്നു പു​റ​പ്പ​ട്ട​ത്. വി​വ​രം ല​ഭി​ക്കാ​ത്ത ബോ​ട്ടു​ക​ൾ ചൂ​ണ്ട ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ എ​ല്ലാം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.

ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​ൻ സ​ർ​ക്കാ​ൻ ഏ​ജ​ൻ​സി​ക​ളു​ടെ​യും നാ​വി​ക സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യ​വു​മാ​യി അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ട​ലി​ലു​ള്ള ക​പ്പ​ലു​ക​ൾ വ​ഴി ബോ​ട്ടു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ എ​ത്ര​യും വേ​ഗം ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഐ​ക്യ​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts