കൊച്ചി ബ്രോഡ്‌വേയില്‍ ജുവലറിയില്‍ കയറി മോഷണം നടത്തിയ യുവതിക്ക് കുരുക്കായി സിസിടിവി ക്യാമറകള്‍. മോഷണം നടത്തിയ യുവതിയെ പിടികൂടിയില്ലെങ്കിലും ഇവരുടെ ചിത്രവും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജെ.കെ ജുവലറിയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. 30 വയസ് പ്രായം തോന്നിക്കുന്ന യുവതി സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയാണ് ജുവലറിയില്‍ എത്തിയത്.
ആ സമയം ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. യുവതി ആവശ്യപ്പെട്ടതനുസരിച്ച് മറ്റ് വളകള്‍ കാണിക്കാനായി ജീവനക്കാരന്‍ തിരിഞ്ഞ തക്കത്തിനാണ് മോഷണം നടത്തിയത്. അതിവിദഗ്ധമായി യുവതി വള ബാഗില്‍ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ആറുഗ്രാം തൂക്കംവരുന്ന മാലയാണ് നഷ്ടപ്പെട്ടത്. തൃശൂര്‍ സ്വദേശിനിയാണ് മോഷണം നടത്തിയതെന്ന് സംശയിക്കപ്പെടുന്നു.