കൊച്ചി: മേയ് 28ന് കൊച്ചി നഗരത്തെ വെള്ളത്തിലാഴ്ത്തിയ കനത്ത മഴ, മേഘവിസ്ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കളമശേരിയിലെ മഴമാപിനിയില്‍ അന്ന് ഒരു മണിക്കൂറില്‍ രേഖപ്പെടുത്തിയത് 100 മില്ലി മീറ്റർ മഴയായിരുന്നു.
കൊച്ചിയില്‍ ഉണ്ടായത് മേഘവിസ്ഫോടനമാണെന്ന് കുസാറ്റ് ശാസ്ത്രജ്ഞര്‍ സംഭവ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മേഘവിസ്ഫോടനമാണിതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
മേഘവിസ്ഫോടനം
മണ്‍സൂണില്‍ കൂമ്പാരമേഘങ്ങളുടെ സാന്നിധ്യമാണ് മേഘവിസ്ഫോടനങ്ങള്‍ക്ക് കാരണമാകുന്നത്. ഭൂമിയില്‍നിന്ന് ആറു മുതല്‍ ഏഴ് കിലോമീറ്റര്‍വരെ ഉയരത്തില്‍ മേഘങ്ങള്‍ വലിയതോതില്‍ രൂപമെടുക്കുന്നതാണ് കൂമ്പാരമേഘങ്ങള്‍. ഇതില്‍നിന്നു വലിയ അളവിലാണ് ജലം പുറത്തേക്കുവരുന്നത്. ഇത് ക്ഷണ നേരത്തില്‍ കൂടുതല്‍ മഴ സൃഷ്ടിക്കും.