കൊച്ചിയില്‍ മിനിമം ചാര്‍ജ് പത്ത് രൂപ നിരക്കില്‍ പുതിയ ഓട്ടോ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നു. ഓട്ടോത്തൊഴിലാളി സംഘടനകളുടെ സംയുക്ത സമതിയുടെ കീഴില്‍ കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വ്വീസായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഓട്ടോകള്‍ക്കാണ് മിനിമം ചാര്‍ജ് പത്ത് രൂപ.
കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് പദ്ധതിക്ക് പിന്നില്‍. ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനാണ് പത്ത് രൂപ. ആദ്യത്തെ രണ്ട് കിലോമീറ്ററിന് പത്ത് രൂപ വീതവും പിന്നീടുള്ള ഓരോ കിലോമീറ്ററിനും അഞ്ച് രൂപ വീതവുമാണ് നിരക്ക്. ഇലക്ട്രിക് ഓട്ടോയില്‍ നാല് പേര്‍ക്കാണ് ഇരിക്കാന്‍ സാധിക്കുക. ഓരോ യാത്രക്കാരനും പത്ത് രൂപ വീതം നല്‍കണം. ഷെയര്‍ ഓട്ടോ മാതൃകയിലാണ് സര്‍വ്വീസ് നടത്തുക.
ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂര്‍, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നീ ആറ് മെട്രോ സ്റ്റേഷനുകിലാണ് ഇലക്ട്രിക് ഓട്ടോയുടെ സര്‍വ്വീസുള്ളത്. ഇലക്ട്രിക് ഓട്ടോ ഒരു തരത്തിലും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകില്ല എന്നതാണ് ഇ-ഓട്ടോയുടെ പ്രധാന ഗുണം. ജിപിഎസ് സംവിധാനമുള്ളതിനാല്‍ യാത്രക്കാരന്റെ സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കും.
കൈനറ്റിക് ഗ്രീന്‍ എന്ന കമ്പനിയാണ് ഇലക്ട്രിക് ഓട്ടോകള്‍ നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. ഒരു ദിവസം 100 രൂപ വാടകയായി കൈനറ്റിക് കമ്പനിക്ക് സൊസൈറ്റി നല്‍കണം