കൊ​ച്ചി മെ​ട്രോ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് നീ​ട്ട​ണം; എംഡിക്ക് കത്ത് നൽകി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ

മൂ​വാ​റ്റു​പു​ഴ : കൊ​ച്ചി മെ​ട്രോ റെ​യി​ൽ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് നീട്ടണ​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് കൊ​ച്ചി മെ​ട്രോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് എം​എ​ൽ​എ ക​ത്ത് ന​ൽ​കി. കൊ​ച്ചി മെ​ട്രോ ലൈ​ൻ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് നീ​ട്ടു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ പ​ഠ​ന​വും ച​ർ​ച്ച​യും ഉ​ണ്ടാ​ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് ആ​ശ്ര​യി​ക്കു​ന്ന ഏ​ക​കേ​ന്ദ്രം മൂ​വാ​റ്റു​പു​ഴ പ​ട്ട​ണം വ​ഴി​യു​ള്ള യാ​ത്ര ത​ന്നെ​യാ​ണ്. മൂ​വാ​റ്റു​പു​ഴ പ​ട്ട​ണം യാ​ത്ര​ക്ലേ​ശം മൂ​ലം വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. കൊ​ച്ചി​യി​ൽ നി​ന്ന് കാ​ക്ക​നാ​ട്ടേ​യ്ക്ക് കൊ​ച്ചി മെ​ട്രോ റെ​യി​ൽ നീ​ട്ടു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് റെ​യി​ൽ ഗ​താ​ഗ​തം നീ​ട്ടു​ന്ന​തി​ന്‍റെ പ്ര​സ​ക്തി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന ചി​ര​കാ​ല അ​ഭി​ലാ​ഷം സ​ഫ​ലീ​ക​രി​ക്കു​ന്ന​തി​ന് കൊ​ച്ചി മെ​ട്രോ ലൈ​ൻ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് നീ​ട്ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.ഏ​റ്റ​വും കൂ​ടു​ത​ൽ സാ​റ്റ​ലൈ​റ്റ് സി​റ്റി​യു​ടെ സാ​ധ്യ​ത​യു​ള്ള ന​ഗ​ര​മാ​ണ് മൂ​വാ​റ്റു​പു​ഴ. കി​ഴ​ക്ക​ൻ മേ​ഖ​ല പ​ല​പ്പോ​ഴും വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു ജി​ല്ല വേ​ണ​മെ​ന്ന് ആ​വ​ശ്യം പോ​ലും ഇ​വി​ടെനി​ന്നും ഉ​യ​ർ​ന്നു വ​രു​ന്നു​ണ്ട്. ഇ​തി​നൊ​ക്കെ ഒ​രു പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​ന്ന​താ​ണ് ന​ഗ​ര​ത്തി​ന്‍റെ സ്വാ​ഭാ​വി​ക വ​ള​ർ​ച്ച. കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ അ​ട​ക്കം ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് കു​റ​ച്ചു​കൂ​ടി ഗ്രാ​മീ​ണ അ​ന്ത​രീ​ക്ഷ​ത്തി​ലും സാ​ന്പ​ത്തി​ക ലാ​ഭ​ത്തോ​ടു​കൂ​ടി ജീ​വി​ക്കാ​നും ഉ​ല്ലാ​സ​ക​ര​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​മൊ​രു​ക്കാ​നും കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ൾ​ക്ക് ക​ഴി​യു​മെ​ന്നും ഇ​ത് ഐ​ടി മേ​ഖ​ല​യു​ടെ​യു​ടെ​യും പ്ര​ദേ​ശ​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​നും സാ​ധ്യ​മാ​കു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment