ഓണം മെട്രോയോടൊപ്പം..! ആ​റ് ദി​വ​സ​ത്തി​നി​ടെ  നാലുലക്ഷം പേർ;  ഇന്നലെ മാത്രം മെട്രോയിൽ യാത്ര ചെയ്തത്  90,000 പേർ

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​കൂ​ടി മെ​ട്രോ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ച​തി​നു പി​ന്നാ​ലെ മെ​ട്രോ യാ​ത്രി​ക​രു​ടെ എ​ണ്ണം വീ​ണ്ടും 90,000 ക​ട​ന്നു. 91,539 പേ​രാ​ണ് ഇ​ന്ന​ലെ​മാ​ത്രം മെ​ട്രോ യാ​ത്ര ആ​സ്വ​ദി​ച്ച​ത്. തൈ​ക്കു​ട​ത്തേ​യ്ക്കു സ​ർ​വീ​സ് ആ​രം​ഭി​ച്ച​ശേ​ഷം ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഒ​രു ദി​വ​സം യാ​ത്ര ചെ​യ്യു​ന്നവ​രു​ടെ എ​ണ്ണം 90,000 ക​ട​ക്കു​ന്ന​ത്.

ആ​ലു​വ​യി​ൽ​നി​ന്നു മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ട് വ​രെ മെ​ട്രോ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​പ്പോ​ൾ പ്ര​തി​ദി​നം 40,000 പേ​രാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​കൂ​ടി മെ​ട്രോ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ച​തും ഓ​ണം പ്ര​മാ​ണി​ച്ച് നി​ര​ക്കി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തു​മാ​ണു യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന ഉ​ണ്ടാ​കാ​ൻ കാ​ര​ണം. വെ​റും ആ​റ് ദി​വ​സ​ത്തി​നി​ടെ 4,93,953 പേ​രാ​ണ് മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത്.

ക​ഴി​ഞ്ഞ നാ​ലി​നാ​ണ് തൈ​ക്കു​ട​ത്തേ​ക്കു​ള്ള യാ​ത്രാ സ​ർ​വീ​സ് മെ​ട്രോ ആ​രം​ഭി​ച്ച​ത്. അ​ന്നേ​ദി​നം 65,285 പേ​രും അ​ഞ്ചി​ന് 71,711 യാ​ത്രി​ക​രു​മാ​ണു മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ച​തെ​ങ്കി​ൽ ആ​റി​ന് 81,000 പേ​രും ഏ​ഴി​ന് 95,285 യാ​ത്രി​ക​രും മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തു. എ​ട്ടി​ന് 89,133 പേ​രാ​ണ് മെ​ട്രോ​യി​ൽ ന​ഗ​ര​ത്തി​ന്‍റെ ഭം​ഗി ആ​സ്വ​ദി​ച്ച​ത്.

മെ​ട്രോ​യി​ലെ തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ​എം​ആ​ർ​എ​ൽ) മു​ന്നി​ട്ടി​റ​ങ്ങി. എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ക്ക​ണ​മെ​ന്നു കെ​എം​ആ​ർ​എ​ൽ ഓ​ട്ടോ​റി​ക്ഷ സൊ​സൈ​റ്റി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു. എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ഏ​തു​സ​മ​യ​ത്തും കു​റ​ഞ്ഞ​ത് അ​ഞ്ച് ഓ​ട്ടോ​റി​ക്ഷ​ക​ളെ​ങ്കി​ലും ഉ​ണ്ടാ​വു​മെ​ന്ന് ഓ​ട്ടോ​സൊ​സൈ​റ്റി അ​ധി​കൃ​ത​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts