കൊച്ചി: കൊച്ചി മെട്രോയുടെ ആലുവ, ഇടപ്പള്ളി ഒഴികെയുള്ള സ്റ്റേഷനുകളിൽ മെട്രോ യാത്രക്കാർക്ക് രണ്ടുമാസത്തേക്ക് പാർക്കിംഗ് ഫീസ് ഒഴിവാക്കി. വരുന്ന ഉത്സവകാലത്ത് നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അവധിക്കാലത്ത് ദൂരെ നിന്ന് കൊച്ചിയിലേക്ക് കൂടുതൽ യാത്രക്കാർ എത്താൻ സാധ്യതയുള്ളതിനാലുമാണ് പാർക്കിംഗ് ഫീസ് ഒഴിവാക്കിയത്.
മെട്രോ യാത്രക്കാർക്ക് മാത്രമായിരിക്കും ഇളവ് ലഭിക്കുക. മറ്റു യാത്രക്കാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കാറിന് മണിക്കൂറിന് 20 രൂപയും ബൈക്കിന് 10 രൂപ വീതവും ഈടാക്കുന്നതാണെന്നും കൊച്ചി മെട്രോ റെയിൽ അധികൃതർ അറിയിച്ചു. ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.