കൊച്ചി: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന് വരെയുള്ള പാതയ്ക്ക് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അന്തിമ സുരക്ഷാ അനുമതി ലഭിച്ചു.
ഇനി ഈ പാതയിലൂടെ യാത്രാ സര്‍വീസുകള്‍ ആരംഭിക്കാം. ഈ മാസം ആദ്യം സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ പാതയില്‍ സുരക്ഷാ പരിശോധനയും ട്രെയിന്‍ ഓടിച്ചുള്ള പരിശോധനയും നടത്തിയിരുന്നു.
കൊച്ചി മെട്രോറെയില്‍ നേരിട്ട് ഏറ്റെടുത്തു 453 കോടി നിര്‍മാണ ചെലവില്‍ നിര്‍മിച്ച ആദ്യപാതയാണിത്. പുതിയ പാതയില്‍ സര്‍വീസ് ആരംഭിക്കുന്നതോടെ കൊച്ചി മെട്രോ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയാകും.
പേട്ട-എസ്എന്‍ ജംഗ്ഷന് പാത 1.8 കിലോമീറ്ററാണ്. വടക്കേകോട്ട, എസ്എന്‍ ജംഗ്ഷന് എന്നീ രണ്ടു സ്റ്റേഷനുകളാണ് പുതിയ പാതയിലുള്ളത്.
ഇതോടെ മെട്രോയിലെ സ്റ്റേഷനുകളുടെ എണ്ണം 24 ആകും. 4.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വടക്കേ കോട്ടയിലേതാണ് നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷന്.