കൊച്ചി: ഓട്ടത്തിനിടെ മെട്രോ ട്രെയിൻ പണിമുടക്കിയതിനെത്തുടർന്നു മെട്രോ സർവീസ് പൂർണമായും നിലച്ചു.
ഇന്നു രാവിലെ 8.05 ഓടെ അന്പാട്ടുകാവിൽവച്ചാണു മെട്രോ ട്രെയിനിനു തകരാർ സംഭവിച്ചത്. ഇതേത്തുടർന്നു മറ്റ് ട്രെയിനുകളും വിവിധ സ്ഥലങ്ങളിലായി പിടിച്ചിട്ടു. സംഭവത്തെത്തുടർന്നു രാവിലെ മെട്രോയെ ആശ്രയിക്കുന്ന നിരവധിപേർ വിവിധ സ്ഥലങ്ങളിലായി കുടുങ്ങി. പിന്നീട് അര മണിക്കൂറിനുശേഷമാണ് തകരാർമാറ്റി മെട്രോ സർവീസ് പുനരാരംഭിച്ചത്.
ഓട്ടത്തിനിടെ മെട്രോ ട്രെയിൻ പണിമുടക്കി; അരമണിക്കൂർ മെട്രോ സർവീസ് പൂർണമായി നിലച്ചു
