കൊ​ച്ചി മെ​ട്രോയിൽ  സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്ക് ഇളവുകൾ പ്രഖ്യാപിച്ചു; കൊ​ച്ചി വ​ണ്‍ കാ​ർ​ഡു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​സം​വി​ധാ​നത്തിന്‍റെ പ്രയോജനം

കൊ​ച്ചി: സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്കാ​യി കൊ​ച്ചി മെ​ട്രോ ഇ​ള​വു​ക​ളോ​ടെ പ്ര​തി​മാ​സ, ദ്വൈ​മാ​സ പ്ര​ത്യേ​ക പാ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി വ​ണ്‍ കാ​ർ​ഡു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വു​ക.

ഈ ​പാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു നി​ശ്ചി​ത സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ യാ​ത്ര ചെ​യ്യാം. പാ​സു​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​കാ​ശ​നം നാ​ളെ രാ​വി​ലെ 10.30ന് ​ഇ​ട​പ്പ​ള്ളി മെ​ട്രോ സ്റ്റേ​ഷ​നി​ൽ കെ​എം​ആ​ർ​എ​ൽ എം​ഡി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് നി​ർ​വ​ഹി​ക്കും.

30 ദി​വ​സ​ത്തെ കാ​ലാ​വ​ധി​യു​ള്ള പ്ര​തി​മാ​സ പാ​സി​ൽ 30 യാ​ത്ര​ക​ളും ദ്വൈ​മാ​സ പാ​സി​ൽ 60 ദി​വ​സ​ത്തെ കാ​ലാ​വ​ധി​ക്കി​ട​യി​ൽ 60 യാ​ത്ര​ക​ളും ന​ട​ത്താം. പ്ര​തി​മാ​സ പാ​സി​ന് യ​ഥാ​ർ​ഥ ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ 25 ശ​ത​മാ​ന​വും ദ്വൈ​മാ​സ പാ​സി​ന് ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ 33 ശ​ത​മാ​ന​വും ഇ​ള​വു​ണ്ടാ​വും. പാ​സെ​ടു​ക്കു​ന്പോ​ൾ സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന ര​ണ്ടു സ്റ്റേ​ഷ​നു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം.

നി​ശ്ചി​ത സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന​ല്ലാ​തെ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്പോ​ൾ പാ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല. എ​ന്നാ​ൽ നി​ശ്ച​യി​ക്ക​പ്പെ​ട്ട ര​ണ്ടു സ്റ്റേ​ഷ​നു​ക​ൾ​ക്ക് മു​ന്പേ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചാ​ൽ പാ​സ് ഇ​ള​വ് ല​ഭി​ക്കും.

മ​റ്റു യാ​ത്ര​ക​ൾ​ക്ക് കൊ​ച്ചി വ​ണ്‍ കാ​ർ​ഡി​ലു​ള്ള ആ​നു​കൂ​ല്യം (20 ശ​ത​മാ​നം ഇ​ള​വ്) മാ​ത്ര​മാ​യി​രി​ക്കും ല​ഭി​ക്കു​ക. കൊ​ച്ചി വ​ണ്‍ കാ​ർ​ഡു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് പാ​സ് ല​ഭി​ക്കു​ക. കാ​ർ​ഡി​ൽ നി​ശ്ചി​ത ബാ​ല​ൻ​സി​ല്ലെ​ങ്കി​ൽ ടോ​പ് അ​പ് ചെ​യ്യ​ണം.
ചു

Related posts