ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരി നല്കി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. തോപ്പുംപടി സ്വദേശി അജ്മല്‍ (27) ആണു പിടിയിലായത്.
നേരത്തേ, എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസിനു ലഭിച്ച പരാതിയില്‍ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലീം കുമാര്‍ പിടിയിലായിരുന്നു.
പ്രതികളായ ഷമീര്‍, ലോഡ്ജ് നടത്തിപ്പുകാരി തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി.
ക്രിസ്റ്റീന വന്‍ബന്ധങ്ങളുള്ള വ്യക്തിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ ബന്ധങ്ങളാണ് ഇവര്‍ സ്ഥലത്തു നിന്നു രക്ഷപ്പെടാനുള്ള കാരണവും എന്നാണ് വിവരം. ആഡംബര കാറിലും മറ്റു കറങ്ങി നടക്കുന്ന ശീലക്കാരിയാണ് ഇവര്‍.
പീഡന വിവരം പൊലീസ് അറിയുമ്പോള്‍ ഇവര്‍ ലോഡ്ജിലുണ്ടായിരുന്നു. എന്നാല്‍ അന്ന് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തില്ല.
ഇന്‍ഫോ പാര്‍ക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജില്‍ 27-കാരി മലപ്പുറം സ്വദേശിനിയെ നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നു വരെ പൂട്ടിയിടുകയും ലഹരി നല്കി പീഡിപ്പിച്ചെന്നുമാണു പരാതി.
പരാതിയില്‍ പോലീസ് സ്ഥലത്തെത്തി മുറികള്‍ സീല്‍ ചെയ്തിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തിരുന്നു.
ക്രിസ്റ്റീന അടക്കമുള്ളവര്‍ ഒളിവില്‍ പോയത് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസ് അറിഞ്ഞെന്ന് മനസ്സിലാക്കിയാണ്.
ലോഡ്ജ് ഉടമയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. 28നാണ് മോഡല്‍ തീവണ്ടിയില്‍ കൊച്ചിയില്‍ എത്തിയത്. സ്വന്തം ആവശ്യത്തിനുള്ള ഫോട്ടോ ഷൂട്ടിനായിരുന്നു ഇതെല്ലാം.
ബിപിന്‍ എന്ന സുഹൃത്തു വഴിയാണ് കൊച്ചിയില്‍ സലിംകുമാറിന്റെ നേതൃത്വത്തിലെ സംഘത്തെ കുറിച്ച് അറിയുന്നത്. പീഡനം തുടങ്ങി അഞ്ചാം നാളാണ് യുവതി രക്ഷപ്പെട്ടത്.
യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോള്‍ സലിംകുമാര്‍ ഇടച്ചിറയിലെ ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കുകയായിരുന്നു.
പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മല്‍, ഷമീര്‍, സലീംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
യുവതിക്ക് പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്കി അര്‍ധമയക്കത്തിലാക്കിയായിരുന്നു പീഡനം. 28ന് ഹോട്ടലില്‍ മുറിയെടുത്തു.
ഫോട്ടോ ഷൂട്ടിന്റെ ചര്‍ച്ചയ്ക്കായി 29ന് സംഘം എത്തി. ഹോട്ടലിലെ 303-ാം നമ്പര്‍ റൂമിലാണ് മോഡല്‍ താമസിച്ചത്. ഇതിന് അടുത്ത 304 നമ്പര്‍ മുറി പീഡകര്‍ സ്വന്തമാക്കി.
304ലേക്ക് വിളിച്ചായിരുന്നു ചര്‍ച്ച. ഈ മുറിയില്‍ എത്തിയപ്പോള്‍ ചര്‍ച്ചയ്ക്കിടെ വെള്ളം നല്കി. ഇതില്‍ മയക്കു മരുന്നുണ്ടായിരുന്നു.
മയങ്ങിയപ്പോള്‍ സലിം കുമാര്‍ ആദ്യം പീഡിപ്പിച്ചു. പിന്നീട് അജ്മലും ഷമീറും. ഓര്‍മ്മ വന്നപ്പോള്‍ ഉറക്കെ നിലവിളിച്ചു.
ഹോട്ടല്‍ ഉടമ ക്രിസ്റ്റീനയാണ് ഇവര്‍ക്ക് വേണ്ട സഹായമെല്ലാം ചെയ്തത്. യുവതിയെ മുറിയില്‍ പൂട്ടിയിട്ടതും ഇവരാണ്.
മോഡലിന്റെ ഫോണും സലിം കുമാര്‍ സ്വന്തമാക്കി. ഈ ഫോണിലെ ലോക്ക് മാറ്റി പുതിയതിട്ടു. മോഡലിനെ ഭീഷണിപ്പെടുത്തിയായിരുന്നു ഇത്.
അങ്ങനെ 29 മുതല്‍ മൂന്നാം തീയതി വരെ പീഡനം. പുറത്തേക്ക് ബന്ധപ്പെടാന്‍ ഒരു അവസരവും നല്‍കിയില്ല.
മൂന്നാം തീയതിയാണ് പീഡകനായ സലിംകുമാറിന്റെ കൈയില്‍ നിന്ന് ഫോണ്‍ കൈക്കലാക്കുന്നത്. ഇതില്‍ നിന്ന് ഉമ്മയെ വിളിച്ച് കാര്യം പറഞ്ഞു.
ഇടച്ചിറയിലെ ക്രിസ്റ്റീനാ റെസിഡന്‍സിയിലാണ് താന്‍ പെട്ടു പോയതെന്ന് ഉമ്മയെ അറിയിച്ചു. ഇത് സഹോദരിയെ ഉമ്മ അറിയിച്ചു.
അതിവേഗം അവര്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് ലോഡ്ജില്‍ നിന്ന് മോഡലിനെ രക്ഷിച്ചത്. ഇതാണ് നിര്‍ണ്ണായകമായത്. ഇതിന് പിന്നാലെ സലിംകുമാര്‍ കുടുങ്ങി. എന്നാല്‍ ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു.
മോഡലിന്റെ കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ പീഡിപ്പിക്കുകയായിരുന്നു സംഘം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഐടി വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്. ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.