കൊച്ചി: എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ആലുവയും സമീപ പ്രദേശങ്ങളും മുങ്ങുകയാണ്. ദുരിതാശ്വാസ ക്യാന്പുകളിൽ വെള്ളം കയറിയത് സ്ഥിതിഗതികൾ രൂക്ഷമാക്കുന്നു.
ആലുവയിൽ മാത്രം ആയിരത്തോളം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. സേനാവിഭാഗങ്ങളെല്ലാം രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ ഗതാഗതം പൂർണമായും തടസപ്പെടുകയും ചെയ്തു.