രാത്രികാല നിയന്ത്രണ തീരുമാനത്തില്‍ മാറ്റവുമായി തൃക്കാക്കര നഗരസഭ. കൗൺസിലിന്റെ അജണ്ടയിൽ വിഷത്തെ സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടുത്തിയില്ല.
അതുകൊണ്ട് തന്നെ രാത്രി 11 മണിക്ക് ശേഷം കടകൾ അടച്ചിടുന്ന കാര്യത്തിൽ ഉടൻ തീരുമാനമില്ല. നഗരത്തിൽ വലിയ തോതിൽ ലഹരി ഉപയോഗവും വിൽപനയും നടത്തുന്നു എന്നാരോപിച്ചാണ് കടകൾ രാത്രി അടച്ചിടാനുള്ള തീരുമാനം എടുത്തത്.
ഐടി ഹബ്ബായ കാക്കനാട് രാത്രി ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ ടെക്കികൾ പ്രതിഷേധവുമായി രംഗത്ത് എത്തി.
പ്രോഗ്രസീവ് ടെക്കീസ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ടെക്കികള്‍ കഴിഞ്ഞ ദിവസം രാത്രി നടത്തം സംഘടിപ്പിച്ചിരുന്നു.
തൃക്കാക്കര നഗരസഭുടെ പരിധിയിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി 11 മണി മുതൽ പുലർച്ചെ നാല് മണി വരെ അടപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ടെക്കികളുടെ രാത്രി നടത്തം.