കൊച്ചി: അമ്മയും കാമുകനും ചേർന്ന് 14ഉം 11ഉം വയസുള്ള പ്രായപൂർത്തിയാകാത്ത മക്കളെ വായിൽ തുണിതിരുകിയും കത്തികാട്ടിയും ബെൽറ്റിനടിച്ചും പീഡിപ്പിച്ചതായി പരാതി. അതിരപ്പിള്ളി
ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മക്കും കാമുകനുമെതിരേ വീട്ടമ്മയുടെ ഭർത്താവാണ് പരാതി നൽകിയത്. ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് എത്തി ബാലൻമാരിൽനിന്നു മൊഴിയെടുത്തു.
അമ്മയ്ക്കും കാമുകനും എതിരേ ബാലപീഡനത്തിനു കേസെടുത്തിട്ടുണ്ട്. വിദേശത്തുള്ള ഭർത്താവുമായി പിണങ്ങി നിൽക്കുന്ന വീട്ടമ്മയുടെ കൂടെയാണ് ഇവരുടെ മക്കൾ രണ്ടുപേരും താമസിക്കുന്നത്. കുറച്ച് ദിവസം മുന്പ് ഇവർ മക്കളെയും കൂട്ടി അതിരന്പിള്ളിയിൽ ടൂർ പോയ സമയത്താണ് പീഡിപ്പിച്ചതത്രേ. ഇക്കാര്യം മക്കൾ വിദേശത്തുള്ള അച്ഛനെ അറിയിച്ചതിനെത്തുടർന്നാണ് ഇദ്ദേഹം ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചത്.