കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയുടെയും കുറവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോളിന് ലിറ്ററിന് 74.17 രൂപയും ഡീസലിന് 68.81 രൂപയുമാണ് വില. ഇന്നലെ ഇത് യഥാക്രമം 74.29 രൂപയും 68.96 രൂപയുമായിരുന്നു.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 55 പൈസയാണ്. 70 രൂപ 10 പൈസയാണ് ഡീസല്‍ വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 74 രൂപ 55 പൈസ, 69 രൂപ 10 പൈസ എന്നിങ്ങനെയാണ്.