കൊച്ചി: രണ്ടര രൂപയുടെ കുറവ് വരുത്തിയതിനു പിന്നാലെ ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിനു 18 പൈസയുടെയും ഡീസലിനു 31 പൈസയുടെയും വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 83.68 രൂപയായും ഡീസൽ വില 77.16 രൂപയുമായി ഉയർന്നു. ഇന്നലെ യഥാക്രമം 83.50 രൂപയും 76.85 രൂപയുമായിരുന്നു കൊച്ചിയിലെ വില.
തിരുവനന്തപുരത്ത് പെട്രോൾ വില 85.01 രൂപയും ഡീസൽ വില 78.42 രൂപയുമായപ്പോൾ കോഴിക്കോട് പെട്രോൾ വില 83.93 രൂപയും ഡീസൽ വില 77.42 രൂപയുമാണ്. സർവകാല റിക്കാർഡ് തിരുത്തി കുതിക്കുന്നതിനിടെ ഇന്ധനവിലയിൽ രണ്ടര രൂപയുടെ കുറവ് വരുത്താൻ കഴിഞ്ഞ ദിവസമാണു കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
ഇതുപ്രകാരമുള്ള പുതുക്കിയ വില ഇന്നലെ മുതൽ നിലവിൽവന്നു. ഇതിനു പിന്നാലെയാണു ഇന്ന് ഇന്ധനവില വീണ്ടും വർധിച്ചത്.