കൊച്ചി: യുവതിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ച് വരുത്തിയ കൊച്ചി സ്വദേശിനിയെയാണ് സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തത്.
നാദാപുരം സ്വദേശിയായ സുഹൃത്ത് ബലാത്സംഗം ചെയ്തതിന് ശേഷം 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാനും ശ്രമിച്ചതായും യുവതി ആരോപിച്ചു. മാനസികമായി തകർന്നതിനാൽ താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറഞ്ഞു.
അതേസമയം, കേസിലെ പ്രതി വിദേശത്താണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വടകര റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.