വാഹനപരിശോധന തകൃതി, അപ്പോള്‍ റോഡോ വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ യുവാവിന് ജീവന്‍ നഷ്ടമായി; സംഭവം കൊച്ചി നഗരത്തില്‍ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം

കൊച്ചി: വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി. കൊച്ചി നഗരത്തിൽ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് വാട്ടർ അതോറിറ്റി എട്ട് മാസം മുൻപ് കുഴിച്ച കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്.

ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേർന്നുള്ള കുഴിയിൽ വീണപ്പോൾ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായിട്ടാണ് വാട്ടർ അതോറിറ്റി കുഴി കുഴിച്ചിരുന്നത്.

മുൻപ് നിരവധി പേർ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കുഴിയടയ്ക്കണമെന്ന് നിരവധി തവണ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഉദ്യോഗസ്ഥർ അലംഭാവം തുടരുകയായിരുന്നു. ഇരുചക്ര വാഹന യാത്രികർക്ക് വലിയ ബുദ്ധിമുട്ടാണ് വാട്ടർ അതോറിറ്റിയുടെ അനാസ്ഥമൂലമുണ്ടാകുന്നത്.

Related posts