കൊച്ചി: കോവിഡ് പ്രതിസന്ധിമൂലം മാന്ദ്യം സംഭവിച്ച ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ ആഡംബര കപ്പലായ കോര്‍ഡേലിയ ഇന്ന് രാവിലെ കൊച്ചി തീരമണഞ്ഞു.
രാവിലെ ഏഴരയ്ക്ക് കൊച്ചി തുറമുഖത്തെത്തിയ കപ്പലില്‍ 1200 ആഭ്യന്തര വിനോദസഞ്ചാരികളാണ് ഉള്ളത്.
മുംബെയില്‍നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര കപ്പലാണ് കൊച്ചിയില്‍ ഒരു പകല്‍ നങ്കൂരമിടുന്നത്.
കപ്പലിലുള്ള 800 ല്‍ പരം യാത്രികര്‍ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൂന്നു സംഘങ്ങളായി പ്രത്യേകം ബസുകളിലാണ് സംഘം മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഉച്ചയ്ക്ക് മൂന്നിനുശേഷം കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിക്കും.