കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിൻറെ വേദി സംബന്ധിച്ച വിഷയം വിവാദമായതോടെ ഇക്കാര്യത്തിൽ പ്രതികരണവുമായി ബിസിസിഐ മുൻ വൈസ് പ്രസിഡന്റ് ടി.സി. മാത്യു.
ഫുട്ബോൾ ലോകകപ്പ് നടന്ന സ്റ്റേഡിയം ക്രിക്കറ്റിനായി മാറ്റുക പ്രായോഗികമല്ല. ഇടക്കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുകയാണ് ഭാവിയിൽ ഇതിനുള്ള പരിഹാരമെന്നും ടി.സി. മാത്യു പറഞ്ഞു.
അടുത്തവർഷം ഫെബ്രുവരിയിൽ ഓസ്ട്രേലിയക്കെതിരായ പരന്പരയിലെ മത്സരമായിരുന്നു കേരളത്തിന് ലഭിക്കേണ്ടിയിരുന്നത്. വിൻഡീസിനെതിരായ ഏകദിനം മഴക്കാലത്ത് അനുവദിച്ചത് സംശകരമാണ്. വിൻഡീസിനെതിരായ ഏകദിനം വിട്ടുനൽകി ഓസ്ട്രേലിയക്കെതിരായ മത്സരം ചോദിച്ചു വാങ്ങണമെന്നും ടി.സി. മാത്യു പറഞ്ഞു.
കൊച്ചിയിലെ വേദി സംബന്ധിച്ച പ്രശ്നത്തേക്കുറിച്ച് ആലോചിച്ച ശേഷം പ്രതികരിക്കാമെന്നും ബിസിസിഐ ഇക്കാര്യത്തിൽ ഉടൻ നിലപാട് അറിയിക്കുമെന്നും ബിസിസിഐ അംഗവും ഐപിഎൽ ചെയർമാനുമായ രാജീവ് ശുക്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.