കൊച്ചി : ഐപിഎൽ മത്സരങ്ങളിൽ കേരളത്തിന്റെ ടീമായ കേരള ടസ്കേഴ്സിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ലോധ കമ്മിറ്റി മുന്പാകെ ഉന്നയിക്കാൻ ഹൈക്കോടതി നിർദേശം.
കേരള ടസ്കേഴ്സിനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹർജി ഹൈക്കോടതി തീർപ്പാക്കി. മുനന്പം സ്വദേശി യുകെ സതീഷ് കുമാർ, കാക്കനാട് സ്വദേശി മനു ജോസഫ് എന്നിവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
ഐപിഎലിൽ നിന്ന് കേരള ടസ്കേഴ്സിനെ ഒഴിവാക്കിയ ബിസിസിഐയുടെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.