കടന്നു വരൂ…കടന്നു വരൂ…കടന്നു വരൂ… വാ​ഗ്ദാ​നം വ​ന്‍ ലാ​ഭം: ത​ട്ടി​പ്പ് കൂ​ടു​ത​ലും ടെ​ല​ഗ്രാം വ​ഴി

കൊ​ച്ചി: വ​ന്‍ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് നി​ക്ഷേ​പ​ക​രെ ക്ഷ​ണി​ക്കു​ന്ന ത​ട്ടി​പ്പു​ക​ളി​ല്‍ കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത് സാ​മൂ​ഹ്യ മാ​ധ്യ​മ​മാ​യ ടെ​ല​ഗ്രാം വ​ഴി​യെ​ന്ന് പോ​ലീ​സ്. ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ പ​ല​രും മാ​ന​ഹാ​നി ഭ​യ​ന്ന് പ​രാ​തി​പ്പെ​ടാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ല​യി​ലാ​ക്കു​ന്ന​വ​രെ ടെ​ലി​ഗ്രാം ഗ്രൂ​പ്പി​ല്‍ ചേ​രാ​ന്‍ ത​ട്ടി​പ്പു​കാ​ര്‍ പ്രേ​രി​പ്പി​ക്കു​ന്നു. ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച വ​ന്‍ തു​ക​യു​ടെ​യും മ​റ്റും ക​ണ​ക്കു​ക​ള്‍ ആ​കും ഈ ​ഗ്രൂ​പ്പി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍​ക്ക് പ​റ​യാ​നു​ണ്ടാ​വു​ക. അ​വ​ര്‍​ക്ക് പ​ണം ല​ഭി​ച്ചു എ​ന്ന തെ​ളി​യി​ക്കാ​ന്‍ സ്‌​ക്രീ​ന്‍​ഷോ​ട്ടു​ക​ളും പ​ങ്കു​വ​യ്ക്കും. എ​ന്നാ​ല്‍, ആ ​ഗ്രൂ​പ്പി​ല്‍ പു​തു​താ​യി ചേ​ര്‍​ന്ന ആ​ള്‍ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ​വ​രും ത​ട്ടി​പ്പു​കാ​രു​ടെ ആ​ളു​ക​ളാ​ണെ​ന്ന വി​വ​രം ഇ​ര ഒ​രി​ക്ക​ലും അ​റി​യി​ല്ല എ​ന്ന​താ​ണ് സ​ത്യം.

തു​ട​ര്‍​ന്ന് ഏ​തെ​ങ്കി​ലും വ്യാ​ജ വെ​ബ്‌​സൈ​റ്റ് കാ​ണി​ച്ച് നി​ക്ഷേ​പം ന​ട​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. മി​ക്ക ത​ട്ടി​പ്പു​ക​ളും ഏ​താ​ണ്ട് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ്. തു​ട​ക്ക​ത്തി​ല്‍ ചെ​റി​യ തു​ക നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍​ക്കു​പോ​ലും ത​ട്ടി​പ്പു​കാ​ര്‍ അ​മി​ത ലാ​ഭം ന​ല്‍​കും. ഇ​തോ​ടെ ത​ട്ടി​പ്പു​കാ​രി​ല്‍ ഇ​ര​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ വി​ശ്വാ​സ​മാ​കും. പി​ന്നീ​ട് നി​ക്ഷേ​പി​ച്ച​തി​നേ​ക്കാ​ള്‍ ര​ണ്ടോ മൂ​ന്നോ ഇ​ര​ട്ടി ലാ​ഭം നേ​ടി​യ​താ​യി സ്‌​ക്രീ​ന്‍​ഷോ​ട്ട് ന​ല്‍​കും. എ​ന്നാ​ല്‍ ഇ​ത് സ്‌​ക്രീ​ന്‍​ഷോ​ട്ട് മാ​ത്ര​മാ​ണെ​ന്നും പി​ന്‍​വ​ലി​ക്കാ​ന്‍ ആ​കി​ല്ലെ​ന്നും നി​ക്ഷേ​പ​ക​ര്‍​ക്ക് വൈ​കി​യാ​ണ് മ​ന​സി​ലാ​കു​ന്ന​ത്.

1930ല്‍ ​പ​രാ​തി​പ്പെ​ടാം
ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ ഒ​രു​മ​ണി​ക്കൂ​റി​ന​കം ത​ന്നെ വി​വ​രം 1930 ല്‍ ​അ​റി​യി​ക്ക​ണം. എ​ത്ര​യും നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വ്യ​ക്തി​ക്ക് ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​ച്ചു ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. www cybercrime gov in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment