കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം ട്രാന്‍സ് വുമണിന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. കാക്കനാട് സ്വദേശിയായ ട്രാന്‍സ് വുമണിന്റെ പരാതിയിലാണ് കേസെടുത്തത്. ട്രാന്‍സ് ജെന്‍ഡേര്‍സ് ആക്ട് പ്രകാരമാണ് കേസ്.
വെളളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാന്‍സ് വുമണാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ട്രാന്‍സ് വുമണിനെ ഒരാള്‍ അസഭ്യം പറയുകയും ഇരുമ്പുവടി കൊണ്ട് മര്‍ദിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നു. മര്‍ദനത്തില്‍ ട്രാന്‍സ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു. കൈവിരലിന് പൊട്ടലുണ്ട്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അക്രമിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.