എറണാകുളം: കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്കൊച്ചി സര്‍വീസ് ആരംഭിച്ചു. രാവിലെ പത്തിന് ഹൈക്കോര്‍ട്ട് പരിസരത്തുനിന്നാണ് ആദ്യ സര്‍വീസ് തുടങ്ങിയത്. 40 രൂപയാണ് ടിക്കറ്റ് ചാർജ്.
ഫോര്‍ട്ട്കൊച്ചിയുടെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് വാട്ടര്‍ മെട്രോ സര്‍വീസ് ഗുണകരമാണെന്നാണ് പ്രതീക്ഷ. ഹൈകോര്‍ട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിവരെ 20 മുതല്‍ 30 മിനിറ്റുകളുടെ ഇടവേളകളിലായിരിക്കും വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 14 ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കുള്ളത്. നിലവില്‍ അഞ്ച് റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്.
2023 ഏപ്രിലിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. അന്ന് മുതല്‍ത്തന്നെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് ചര്‍ച്ചയിലുണ്ടായിരുന്ന വിഷയമായിരുന്നു. കഴിഞ്ഞ മാസം വാട്ടര്‍ മെട്രോ സര്‍വീസ് ചേരാനെല്ലൂരിലേക്കും വ്യാപിപ്പിച്ചിരുന്നു.