കൊച്ചി: ഫോർട്ടുകൊച്ചിയിൽ ഓവുചാൽ നിർമാണത്തിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശം.
പൊതുമരാമത്ത് ജോലിയിൽ കൃത്രിമം കാണിച്ച അസിസ്റ്റന്റ് എൻജിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.
ഓവുചാലിൽ ഇറങ്ങി നിൽക്കുന്ന ഒരു ജോലിക്കാരൻ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിൽ സിമന്റിടുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു .
ഒഴുകുന്ന വെള്ളത്തിലൂടെ തന്നെ ഇയാൾ സിമന്റ് ഉറപ്പിക്കുകയാണ്. പിറ്റേന്നുതന്നെ ഓവുചാലിന്റെ പുറത്ത് സ്ലാബുകളും സ്ഥാപിച്ചു.
കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.