കൊച്ചി: കോവിഡ് കാലത്ത് സാധാരണക്കാര്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കണമെന്നും സ്കൂളുകള്‍ യഥാര്‍ഥ ചെലവിനേക്കാള്‍ ഉയര്‍ന്ന തുക ഫീസായി ഈടാക്കുന്നത് ഒഴിവാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സിബിഎസ്ഇ സ്കൂളുകളിലെ ഫീസ് ഇളവിനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ നല്കിയ ഒരുകൂട്ടം ഹര്‍ജികളിലാണു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായതിനാല്‍ യഥാര്‍ഥ ചെലവിന്റെയും രക്ഷിതാക്കളില്‍നിന്ന് ഈടാക്കുന്ന ഫീസിന്റെയും വ്യക്തമായ കണക്കുകള്‍ നല്കാന് ഹര്‍ജിയിലെ എതിര് കക്ഷികളായ സ്കൂള്‍ മാനേജ്മെന്റുകളോടു ഹൈക്കോടതി നിര്‍ദേശിച്ചു.
യഥാര്‍ഥ ചെലവ്, ഈടാക്കുന്ന ഫീസ് എന്നിവ ഇനം തിരിച്ച് ഈ മാസം 17നകം നല്‍കാനും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.