കൊച്ചി: കോവിഡ് 19 (കൊറോണ വൈറസ്) ബാധയുടെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിൽ എല്ലായിടത്തും മുഖാവരണം ധരിച്ചവരെയെ കാണാനുള്ളൂ.
മൂഖാവരണം ഇല്ലാത്തത് ചുരുക്കം പേർക്ക് മാത്രം. ജില്ലയില്‍ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുയിടങ്ങളില്‍ മുഖാവരണം ധരിച്ചാണ് ഭൂരിഭാഗവും സഞ്ചരിക്കുന്നത്.
തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ സ്വകാര്യ ബസുകളിലും ട്രെയിനിലും വഴിയോര കച്ചവട മേഖലയിലുള്ളവരും മുഖാവരണം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
ഉപയോഗം കൂടിയതോടെ നഗരത്തില്‍ മാസ്ക് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഭൂരിഭാഗം മരുന്നു ല്‍ കടകളിലും സ്റ്റോക്ക് തീര്‍ന്നിരിക്കുകയാണ്.
കോവിഡ് ഭീതിയെത്തുടര്‍ന്ന് സാനിറ്റൈസറുകളും ആളുകള്‍ ശേഖരിച്ചതോടെ വിപണിയിൽ ഇതിന്റെ ദൗർലഭ്യവും ഉണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂളുകളും അടച്ചതോടെ നഗരത്തിന്റെ പലയിടങ്ങളിലും തിരക്ക് കുറവാണ്.
യൂബര്‍ ടാക്സി മേഖലയിലും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തും മുമ്പുണ്ടായിരുന്നത്ര തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് തൊഴിലാളികളും വ്യക്തമാക്കി.
നഗരത്തിനുള്ളിലെ ഹോട്ടലുകളിലും പ്രധാന വ്യാപാര കേന്ദ്രമായ എറണാകുളം ബ്രോഡ് വേയിലും, മറൈന്‍ ഡ്രൈവിലും, മാളുകളിലുമെല്ലാം തിരക്ക് വളരെ കുറഞ്ഞു.
എറണാകുളം മാര്‍ക്കറ്റിലെ ഏതാനും ചില കടകള്‍ അടച്ചിട്ടിരിക്കുകയാണ്. വേനല്‍ കടുത്തതോടെ വ്യാപാര മേഖലയില്‍ ഉണ്ടായ പ്രതിസന്ധി കൊറേണ ഭീതിയെത്തുടര്‍ന്ന് രൂക്ഷമായിരിക്കുകയാണ്.
മധ്യവേനൽ അവധിയില്‍ ഏറ്റവുമധികം തിരക്കനുഭവപ്പെട്ടിരുന്ന നഗരത്തിലെ സുഭാഷ് പാര്‍ക്ക്, മറൈന്‍ ഡ്രൈവ്, ചാത്യാത്ത് ക്യൂന്‍സ് വാക്ക് വേ തുടങ്ങിയ ഇടങ്ങളിലെല്ലാം ആളൊഴിഞ്ഞ പ്രതീതിയാണ്.
സ്വകാര്യ ബസുകളിലും, കൊച്ചി മെട്രോയിലും യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.
വ്യാജ പ്രചാരണത്തിനെതിരേ നടപടി
കോവിഡ് 19 സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്ന ആളുകള്‍ക്കെതിരേ നടപടിയുമായി പോലീസും രംഗത്തെത്തിയിട്ടുണ്ട്.
ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്ക് മുതിരരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്കുന്ന വാര്‍ത്തകള്‍ മാത്രമേ പ്രചരിപ്പിക്കാവു എന്ന മുന്നറിയിപ്പും പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്ന ട്രോളന്മാര് കൊറോണയുടെ പശ്ചാത്തലത്തില്‍ അല്‍പ്പം സീരിയസ് ആയിരിക്കുകയാണ്. സാഹചര്യങ്ങള്‍ക്കൊത്ത് തമാശകള്‍ സൃഷ്ടിക്കുന്ന വിവിധ ട്രോള്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ കൊറോണ മുന്നറിയിപ്പുകള്‍ക്കും ബോധവത്കരണത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്.
ജനങ്ങളിലേക്ക് വേഗത്തില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിനായി സിനിമകളിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് തന്നെയാണ് ഇവരുടെ ബോധവത്കരണ മുന്നറിയിപ്പുകള്‍ പ്രചരിപ്പിക്കുന്നത്.
ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ വഴിയും, സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ചും വലിയ തോതിലുള്ള ബോധവത്കരണ പരിപാടികളാണ് നടക്കുന്നത്.