കൊച്ചി: കൊച്ചി മേയര്‍ എം. അനില്‍കുമാറിന് താലിബാന്റെ പേരില്‍ ഭീഷണിക്കത്ത്. ബിന്‍ ലാദന് ഉള്‍പ്പടെയുള്ളവരുടെ ചിത്രം പതിപ്പിച്ച കത്ത് തപാലായാണ് ലഭിച്ചത്.
കൊച്ചി കടപ്പുറത്ത് കൂടി നഗ്നനായി നടത്തിക്കുമെന്നും പത്രമാധ്യമങ്ങളില്‍ ഫോട്ടോ കണ്ടു പോകരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ഫോട്ടോ എടുത്ത് അഹങ്കാരം കാണിച്ചാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു.
ചീഫ് കമാന്റാര് ഓഫ് താലിബാന്, ഫക്രുദീന്‍ അല്‍ത്താനി എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് എല്‍ഡിഎഫ് പരാതി നല്കി.